ഇന്ത്യയിലുടനീളം കാണപ്പെടുന്ന സസ്യമാണ് അകത്തി. അഗത്തി ചീര, അഗത്തി മുരിങ്ങ, അഗസ്ത്യാർ മുരിങ്ങ തുടങ്ങിയ പേരിലും ഈ സസ്യം അറിയപ്പെടുന്നു. തമിഴ്നാട്ടിൽ അകത്തിക്കീര
എന്ന പേരിൽ അറിയപ്പെടുന്നു വെള്ള അകത്തി, ചുവന്ന അകത്തി എന്ന രണ്ടിനങ്ങളാണ് നമ്മുടെ നാടുകളിൽ പ്രധാനമായും കാണപ്പെടുന്നത്.അകത്തി നാല് ഇനങ്ങൾ ഉണ്ടന്ന് പറയപ്പെടുന്നു. 6 മുതൽ 10 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ഗുജറാത്ത് പോലെയുള്ള വരണ്ട സംസ്ഥാനങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു .കേരളത്തിലെ കാലാവസ്ഥയിലും അകത്തി നന്നായി വളരും. ഇതിന്റെ തൊലി, ഇളം കായ്കൾ, ഇല, പൂവ് എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു.
അഗത്തിച്ചീര എന്ന
അത്ഭുതസസ്യത്തിന്റെ ഗുണങ്ങൾ.
അഗത്തിച്ചീരയുടെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് നല്ലതുപോലെ അരിച്ച് നസ്യം ചെയ്താൽ തലയ്ക്കകത്ത് കെട്ടികിടക്കുന്ന ദുഷിച്ച് കഫം ഇളകിപ്പോകും. മാത്രമല്ല ഇങ്ങനെ നസ്യം ചെയ്താൽ തലവേദന, മൈഗ്രേൻ, പീനസം ചുമ അപസ്മാരം വിട്ടുമാറാത്ത പനി എന്നീ രോഗങ്ങൾക്കും വളരെ നല്ലതാണ്.
അഗത്തിച്ചീരയുടെ ഇലയുടെ നീര് പാലിൽ കലക്കി കഴിക്കുന്നത് അസ്ഥിസ്രാവം ശമിക്കുന്നതിന് വളരെ നല്ല മരുന്നാണ്.
അഗത്തിച്ചീരയുടെ ഇല കറിവെച്ചോ, തോരൻ വച്ചോ കഴിക്കുന്നത് മുലപ്പാൽ കൂട്ടുന്നതിന് വളരെ നല്ലതാണ് മാത്രമല്ല വിളർച്ച മാറുന്നതിനും വളരെ നല്ല മരുന്നാണ്
അകത്തിയുടെ ഇല നെയ്യിൽ വറുത്ത് കഴിക്കുന്നത് വിറ്റാമിൻ A യുടെ കുറവു മൂലമുണ്ടാകുന്ന എല്ലാത്തരം നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ്.
അഗത്തിച്ചീരയുടെ ഇലയും, മഞ്ഞളും, മൈലാഞ്ചിയും ചേർത്ത് അരച്ചുപുരട്ടുന്നത് കാൽ വീണ്ടുകീറുന്നത് മാറാൻ വളരെ നല്ല മരുന്നാണ്.