ഇന്നസെന്റിന്റെ ഓര്‍മകളുമായി മോഹന്‍ലാല്‍

വേദനകളുടെ കാലത്ത് അദ്ദേഹം ചേര്‍ത്തു പിടിച്ചു നിര്‍ത്തി. എന്നെ ഒരാളും അതുപോലെ ചേര്‍ത്തു നിര്‍ത്തിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.ഒരു ഫോണ്‍ വിളികൊണ്ടുപോലും സമാധാനിപ്പിക്കാന്‍ അദ്ദേഹത്തിനാകും.മിക്ക ദിവസവും വിളിക്കും. അതെല്ലാം അവസാനിക്കുന്നതു ചിരിയിലാണ്. മിക്കപ്പോഴും ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് ഉറക്കെ ചിരിക്കാനാകാത്ത അവസ്ഥ വരുമ്ബോള്‍ ഫോണ്‍ വയ്ക്കാന്‍ പറയുമെന്ന് അദ്ദേഹം പറയുന്നു.‘ഒരു അപകടത്തില്‍ ചേട്ടന്റെ തലച്ചോറിലെ കുറെ ദ്രാവകം നഷ്ടമായി. അതുകൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്ന്’ തമാശരൂപേണ പറയാറുണ്ടായിരുന്നതായി മോഹന്‍ലാല്‍ ഓര്‍മ്മിക്കുന്നു. അബോധാവസ്ഥയിലേക്കു പോകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസവും സംസാരിച്ചു. ശബ്ദം വളരെ ക്ഷീണിച്ചിരുന്നു. ഒന്നും പറയാനാകാത്ത അവസ്ഥ.അപ്പോഴും എന്തോ തമാശയാണു പറഞ്ഞു തുടങ്ങിയത്. എനിക്കതു പൂര്‍ണമായും കേള്‍ക്കാനായെന്നു തോന്നുന്നില്ല. തല ഉയര്‍ത്തിനിന്നാണു ചേട്ടന്‍ യാത്രയായിരിക്കുന്നത്. സിനിമയില്‍, രാഷ്ട്രീയത്തില്‍, വ്യക്തി ജീവിതത്തില്‍ മോഹിച്ചതെല്ലാം നേടി. നേടി. ഇത്രയും മോഹിച്ചതു നേടിയ ആരുണ്ടാകാനാണെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. മനോരമയോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍

Comments (0)
Add Comment