തിരു:- വിട പറഞ്ഞ മലയാള സിനിമയിലെ ചിരി തമ്പുരാൻ ഇന്നസെന്റിന് തലസ്ഥാനം സ്മരണാഞ്ജലി അർപ്പിക്കുന്നു. പ്രേം നസീർ സുഹൃത് സമിതി മാർച്ച് 29 വൈകുന്നേരം 5 മണിക്ക് പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിക്കുന്ന സ്മരണാജ്ഞലി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം ചെയ്യുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. കവി പ്രഭാവർമ്മ, സൂര്യ കൃഷ്ണമൂർത്തി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നടൻമാരായ എം.ആർ.ഗോപകുമാർ, പി.ശ്രീകുമാർ, സംവിധായകരായ ബാലു കിരിയത്ത്, സുരേഷ് ഉണ്ണിത്താൻ, സാഹിത്യകാരായ സബീർ തിരുമല, ഗിരിജാ സേതുനാഥ്, സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.