മുസ്ലിം സമൂഹത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല, ഇല്ലാതാക്കാൻ ഒരു ശക്തികളെയും അനുവദിക്കുകയും ഇല്ല. മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കൗൺസിൽ പ്രമേയം
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉള്ളതുപോലെ സാമൂഹിക നീതി ഭരണഘടനാപരമായി മുസ്ലിമീങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തെ സാമ്പത്തിക സാമൂഹിക മുന്നേറ്റത്തിൽ മുസ്ലിം സമുദായത്തിന്റെ പങ്ക് അത്രമേൽ വലുതാണ്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തിരിച്ചറിയണം, തിരുത്തി പരിഹരിക്കണം.
വോട്ട് ബാങ്ക് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഇന്ത്യയിലെ 20% ത്തോളം വരുന്ന മുസ്ലിമീങ്ങളെ വൈകാരികമായി തെരുവിലിറക്കി എപ്പോഴും പ്രതിരോധ സമരങ്ങളിൽ തള്ളിയിടപ്പെട്ട് ശേഷം സ്വയം സംരക്ഷകരായി വരുന്ന പ്രവണതകളാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ നിന്നുപോലും ഉണ്ടാകുന്നത്.
നമ്മുടെ രാജ്യത്തെ മഹത്തായ ഭരണഘടനയെ അട്ടിമറിക്കാൻ എന്തിൻ്റെ പേരിൽ ആരെല്ലാം ശ്രമിച്ചാലും ജനാധിപത്യ വിശ്വാസികളോടൊപ്പം മുസ്ലിം സമൂഹവും ജനാധിപത്യ മാർഗത്തിൽ നിന്നുകൊണ്ട് എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യും.
രാജ്യത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി മരണപ്പെട്ടവരിൽ 70 ശതമാനത്തിൽ കൂടുതലും മുസ്ലിം സമൂഹത്തിൽ പെട്ടവരാണ്, അത്രമേൽ രാജ്യത്തോട് കൂറുപുലർത്തി നിന്ന മുസ്ലിമീങ്ങളാണ്, എന്നിട്ടും ഭരണഘടനാപരമായ അധികാര പങ്കാളിത്തം തരാത്തതിനാൽ മുസ്ലിം സമൂഹം പിന്നോക്കത്തിൽ പിന്നോക്കം തന്നെ, ഇതിൽ ഭരിക്കുന്നവരും മുമ്പ് ഭരിച്ചവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണ്.
ഇത് തിരിച്ചറിഞ്ഞ് മുസ്ലിം സമൂഹം, മഹല്ല് ശാക്തീകരിച്ച്, രാജ്യത്തെ ഭരണഘടനയ്ക്ക് അകത്തുനിന്ന്, സാമൂഹികപരമായി ജനാധിപത്യ മാർഗത്തിൽ, അവകാശങ്ങൾ നേടിയെടുക്കാൻ പറ്റും വിധം ശക്തരാകണം. മുസ്ലിം ജമാഅത്ത് കൗൺസിൽ 6-മത് സംസ്ഥാന കൗൺസിൽ സമുദായത്തിലെ പൗരപ്രമുഖരോടും ആവശ്യപ്പെട്ടു.
എറണാകുളം മെക്ക കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന കൗൺസിലിൽ നിന്നും, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ താഴെ പേര് വിവരം
(പ്രസിഡൻറ്)
അഡ്വ: കെ.ഏ. ഹസ്സൻ, കോട്ടയം
(ജനറൽ സെക്രട്ടറി) എം.എച്ച്. സുധീർ, തിരുവനന്തപുരം.
(ട്രഷറർ). യാക്കുബ്, ഏലാംകോട് കണ്ണൂർ
(വൈസ്. പ്രസിഡൻറ്)
മുഹമ്മദാലി. കെ.വി തൃശ്ശൂർ.
ഗുലാം ഹുസൈൻ, കൊളക്കാടൻ കോഴിക്കോട്.
എൻ.കെ. ഉസ്മാൻ, കോട്ടയം
കാസിം, കോന്നി പത്തനംതിട്ട.
ജമാൽ, പള്ളാത്തുരുത്തി ആലപ്പുഴ
(സെക്രട്ടറിമാർ)
മൗലവി. അബ്ദുൽ റഷീദ്, വയനാട്.
എ.പി മനാഫ്, മലപ്പുറം.
ഹാറൂൺ റഷീദ്, എറണാകുളം
ശൂരനാട് സൈനുദ്ദീൻ, കൊല്ലം.
മുഹമ്മദ് കുട്ടി, കേച്ചേരി തൃശ്ശൂർ.
കൈപ്പാടി അമീനുദ്ദീൻ,
തിരുവനന്തപുരം. എന്നീ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു. 14 ജില്ലാ കമ്മിറ്റികളും മാർച്ച് 30ന് മുമ്പ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു.