ധനുഷും മീനയും വിവാഹിതരാവുന്നു

ഗോസിപ്പുകളെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് രംഗനാഥന്‍ പറയുന്നത്.ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ട് ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’എന്നും രംഗനാഥന്‍ പറയുന്നു.സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി യൂട്യൂബ് ചാനലിലൂടെ വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍.

Comments (0)
Add Comment