പുണ്യ റംസാനെ നാം പരിശുദ്ധിയോടെ വരവേൽക്കണം : മുത്തുക്കോയ തങ്ങൾ

തിരുവനന്തപുരം : പരിശുദ്ധവും പരിപാവനമുയ പുണ്യ റമളാൻ മാസത്തെ നാം ഭക്തിയോടുകൂടിയും ആദരവോട് കൂടിയും വരവേൽക്കണം . റമളാനെ സ്വാഗതമേകേണ്ടത് ഓരോ മുസൽമാന്റെയും കടമയും കർത്തവ്യവുമാണെന്ന് ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റും അസീസിയ അറബിക് കോളേജ് ചെയർമാനുമായ സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി അഭ്യർത്ഥിച്ചു.
പരിശുദ്ധ റംസാൻ പ്രമാണിച്ചു കൃപ ചാരിറ്റീസ് പതിവ് പോലെ നടത്തി വരുന്ന പുണ്യ റംസാൻ പദ്ധതികളും റിലീഫ് പരിപാടികളുടെയും സമുൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയങ്ങളിൽ ചൈതന്യം വിതറി സമാധാന സ്നേഹത്തിന്റെ – ബഹുമാനങ്ങളോടെ പ്രാർത്ഥനകളിൽ മുഴുകി ധാന ധർമങ്ങൾ ചെയ്തു ആത്മ സംതൃപ്തിയോടെ അനുഗ്രഹീത മാസമാണ് വിശുദ്ധ റംസാൻ എന്ന് അദ്ദേഹം പറഞ്ഞു.

പരിശുദ്ധ റംസാന് സ്വാഗതമേകി കൊണ്ട് കൃപ ചാരിറ്റീസ് പുറത്തിറക്കിയ പുണ്യങ്ങളുടെ പൂക്കാലം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കർമം ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി പോലീസ് ഐ ജി ഗോഗുല്ലത് ലക്ഷ്മൺ ഐ പി എസ്സിന് നൽകി കൊണ്ട് നിർവഹിക്കുന്നു . കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു സമീപം


കൃപ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് പുണ്യങ്ങളുടെ പൂക്കാലത്തിന്റെ പ്രകാശന കർമ്മം കേരള പോലീസ് ഇൻസ്‌പെക്ടർ ജനറൽ ജി.ലക്ഷ്മൺ ഐ പി എസ്സിന് നൽകി നിർവഹിച്ചു.
കേരള പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എം.മുഹമ്മദ് മാഹീൻ , കരമന മുസ്ലിം ജമാഅത് പ്രസിഡന്റ് അബ്ദുൽ ജലീൽ ,പടവൻകോഡ് മുസ്ലിം ജമാഅത് പ്രസിഡന്റ് അബ്ദുൽ റഹീം,ആമച്ചൽ ജമാഅത് പ്രസിഡന്റ് ഷാജഹാൻ എന്നിവർ പങ്കെടുത് സംസാരിച്ചു.

Comments (0)
Add Comment