പ്രീ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്ന് മലൈക

വിവാഹം എന്നത് രണ്ടുപേര്‍ തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിവന്നാല്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച്‌ ആലോചിച്ച്‌ തീരുമാനിക്കും. ഈ നിമിഷം, ഞങ്ങള്‍ ജീവിതത്തെ ഒരുപാട് സ്നേഹിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ പ്രീ ഹണിമൂണ്‍ ഘട്ടം ആസ്വദിക്കുന്നു. മലൈകയുടെ വാക്കുകള്‍.
49 കാരിയായ മലൈക അറോറയും 37 കാരനായ അര്‍ജുന്‍ കപൂറും തമ്മില്‍ ഉള്ള ബന്ധം ബോളിവുഡിലും ഇരുവരുടെയും ജീവിതത്തിലും സൃഷ്ടിച്ച അസ്വാരസ്യങ്ങള്‍ ചെറുതല്ല. നാലുവര്‍ഷമായി ഡേറ്റിംഗ് തുടരുകയാണ് അര്‍ജുനും മലൈകയും. അര്‍ജുനേക്കാള്‍ 12 വയസ് മൂത്തതാണ് മലൈക . നേരത്തെ നടന്‍ അര്‍ബാസ് ഖാനെ മലൈക വിവാഹം കഴിച്ചിരുന്നു. ബോളിവുഡിലെ ഏറ്റവും സ്റ്റൈലിസ്റ്റായ നടിമാരില്‍ ഒരാളാണ് മലൈക.

Comments (0)
Add Comment