ബ്ലാസ്റ്റേഴ്സിനു പണി കിട്ടി!

കൊച്ചി പുറത്ത്

സൂപ്പര്‍ കപ്പ് 2023 ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ പ്രധാന വേദി കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ആയിരിക്കും എന്നതായിരുന്നു ആദ്യ സൂചനകള്‍. ഒപ്പം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയവും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ താത്പര്യത്തിലും പരിഗണിക്കപ്പെട്ടു. എന്നാല്‍, വേദിയും ഫിക്സ്ചറും പ്രഖ്യാപിച്ചപ്പോള്‍ കൊച്ചി പുറത്ത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും.

സ്കിന്‍കിസ് പറഞ്ഞത്

ഐഎസ്‌എല്‍ അവസാന ഘട്ടത്തിലേക്കു കടക്കുന്ന സമയത്ത് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ് പറഞ്ഞകാര്യം ശ്രദ്ധേയം. വേദി നോക്കിയായിരിക്കും സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഒന്നാംനിര കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്ന്. ഇക്കാര്യം മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്‌ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

പ്രതിരോധത്തില്‍

ഇതിനിടെ എഐഎഫ്‌എഫിന്‍റെ പ്രത്യേക അച്ചടക്ക സമിതി കേരള ബ്ലാസ്റ്റേഴ്സിനെതിരേ എന്തു നടപടി സ്വീകരിക്കണം എന്നതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണു സൂചന. റഫറിക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം എന്നതുള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യങ്ങള്‍ എഐഎഫ്‌എഫ് തള്ളുകയും ചെയ്തു.

2022 ഡ്യൂറന്‍റ് കപ്പില്‍ രണ്ടാംനിര ടീമിനെ അയച്ചതുപോലെ സൂപ്പര്‍ കപ്പിലും അത്തരമൊരു നീക്കം നടത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ചങ്കൂറ്റം കാണിക്കാന്‍ സാധ്യതയില്ല. കാരണം, പന്ത് ഇപ്പോള്‍ പൂര്‍ണമായി ഐഐഎഫ്‌എഫിന്‍റെ കാല്‍ക്കലാണ് എന്നതുതന്നെ…

Comments (0)
Add Comment