ബംഗളൂരു: ഐഎസ്‌എല്ലിലെ നിര്‍ണായക പ്ലേ ഓഫ് മത്സരത്തില്‍ വിവാദ ഗോളിന്റെ പേരില്‍ കളി മുഴുമിപ്പിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടത് ചര്‍ച്ചയായിരിക്കേ, അര്‍ഹിച്ച വിജയമാണ് ബംഗളൂരു എഫ്‌സി നേടിയതെന്ന് കോച്ച് സൈമണ്‍ ഗ്രേസണ്‍.മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മെച്ചപ്പെട്ട കളിയാണ് ബംഗളൂരു എഫ്‌സി പുറത്തെടുത്തതെന്നും സൈമണ്‍ ഗ്രേസണ്‍ മാധ്യമങ്ങളോട് പറഞ്ഞു.മത്സരത്തിന്റെ 97-ാം മിനിറ്റിലാണ് വിവാദ രംഗങ്ങള്‍ അരങ്ങേറിയത്. ബംഗളൂരുവിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു.
ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേ കിക്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗോള്‍ അനുവദിക്കരുതെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു.എന്നാല്‍ റഫറി വഴങ്ങിയില്ല. ബംഗളൂരുവിന് അനുകൂലമായി റഫറി ഗോള്‍ അനുവദിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്‌സിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.