ദുബായ് : അന്തർദേശീയ ഓർഗനൈസേഷൻ യു.ആർ.എഫ് ഗ്ലോബൽ ഫോറം പ്രഖ്യാപിച്ച അവാർഡും ഹാൾ ഓഫ് ഫേം ബഹുമതിയും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഖത്തർ ഗവൺമെന്റ് പ്രതിനിധിയും അൽ – റയീസ് ഗ്രൂപ്പ് ചെയർമാനുമായ
ഡോ.അഹമദ് അൽ റയീസിയ യിൽ നിന്നും സ്വീകരിച്ചു.
ഇക്കഴിഞ്ഞ ദിവസം ദുബായ് ഗ്രീക്കു ഷെറാട്ടൺ ഹോട്ടലിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ യു.ആർ.എഫ് മേധാവി ഡോ. സൗദീഫ് ചാറ്റർജി അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ. ഡോ.സുനിൽ ജോസഫ്,
എഡിറ്റർ ഡോ. നിർമ്മല
ദേവി, കോ – ഓർഡിനേറ്റർ അമാനുള്ള വടക്കാങ്ങര എന്നിവർ പങ്കെടുത്ത്.
പത്തോളം രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത് . ഖത്തർ ഗിഫ ചെയർമാർ ഷുക്കൂർ കിനാലൂർ മുഖ്യപ്രഭാഷണം നടത്തി.അവാർഡ് ജേതാക്കൾക്ക് ഫലകം, റെക്കോർഡ് സർട്ടിഫിക്കറ്റ്, നയിം ഹാൾ ഫേം ബാഡ്ജ്, എന്നിവയാണു നൽകിയത്.