യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം പ്രഥമ ഗ്ളോബല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദുബൈ. ഇന്ത്യയിലെ പ്രമുഖ അവാര്‍ഡിംഗ് ഏജന്‍സിയായ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പ്രഥമ ഗ്ളോബല്‍ അവാര്‍ഡുകള്‍ ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. നാട്ടിലും പ്രവാസ ലോകത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഇരുപത് പേര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

പ്രവാസ ലോകത്തെ സാമൂഹ്യ പ്രവര്‍ത്തരായ അഷ്റഫ് താമരശ്ശേരി, സിദ്ധീഖ് ഹസന്‍ പള്ളിക്കര, എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ്, മാധ്യമ പ്രവര്‍ത്തകനായ നിസ്സാര്‍ സെയ്ത്, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപാല്‍ജി, ശാസ്ത്രജ്ഞയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലീല മാററ്റ് , സെലിബ്രിറ്റി കോച്ചും സൈക്കോളജിസ്റ്റുമായ ഡോ.ലിസി ഷാജഹാന്‍, സംരംഭകരും സാമൂഹ്യ പ്രവര്‍ത്തകരുമായ ജെബി കെ. ജോണ്‍, കെ.എസ്. വിനോദ്, മുഹമ്മദ് ഷഫീഖ് എന്നിവര്‍ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം സമ്മാനിച്ചു.

പ്രമുഖ പ്രവാസി സംരംഭകരായ ഡോ. എം.പി.ഷാഫി ഹാജി, ഡോ. പി.എ. ഷുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അഷ്റഫ് അബ്ദുല്‍ അസീസ് , എന്‍.കെ. രഹനീഷ് എന്നിവര്‍ യഥാക്രമം ബെസ്റ്റ് എന്‍ട്രപണര്‍ അവാര്‍ഡ് , യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് എന്നിവ സ്വന്തമാക്കി.

ഗള്‍ഫ് മേഖലിലെ പ്രമുഖ ലോജിസ്റ്റിക് സ്ഥാപനമായ ത്രീ ലൈന്‍ ഷിപ്പിംഗിനാണ് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം.

മികച്ച പ്രസാധകര്‍ക്കുള്ള പബ്ളിഷര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലിപി പബ്ളിക്കേഷനും മികച്ച പ്രൊഫഷണല്‍ ബ്യൂട്ടി സെന്ററിനുള്ള പുരസ്‌കാരം ദോഹ ബ്യൂട്ടി സെന്ററും മികച്ച റേഡിയോ നെറ്റ് വര്‍ക്കിനുള്ള പുരസ്‌കാരം ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും സ്വന്തമാക്കി.

വിദ്യാര്‍ഥിനിയായ ഗൗരി നന്ദ സാലുവിന് യംഗ് അച്ചീവര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് യംഗ് ഓഥര്‍ അവാര്‍ഡും ലഭിച്ചു.

ദുബൈ ഷെറാട്ടണ്‍ ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ്് അല്‍ റഈസും യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, ഡയറക്ടര്‍ ഉദയ് ചാറ്റര്‍ജി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

Comments (0)
Add Comment