റമദാന്‍ പ്രമാണിച്ച്‌ നേതാക്കള്‍ക്ക് സ്വീകരണമൊരുക്കി ശൈഖ് സുല്‍ത്താന്‍

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ ബദീ പാലസിലായിരുന്നുശൈഖ് സുല്‍ത്താന്‍ സ്വീകരണമൊരുക്കിയത്. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഉപഭരണാധികാരികളായ ശൈഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവരും ഒപ്പമുണ്ടായിരുന്നു.ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, യമന്‍ അംബാസഡര്‍ ഫഹദ് സഈദ് മെന്‍ഹാലി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയും ക്ഷണിതാവായി എത്തി ആശംസയറിയിച്ചു.ഫിനാന്‍സ് വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി, ഷാര്‍ജ പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ ശൈഖ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ഭരണാധികാരിയുടെ ഓഫിസ് മേധാവി ശൈഖ് സാലിം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഇസ്സാം അല്‍ ഖാസിമി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Comments (0)
Add Comment