നാരീ പുരസ്ക്കാർ വിതരണം ചെയ്തു.
തിരുവനന്തപുരം. വനിതാദിനത്തോടനുബന്ധിച്ച് ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡിസെൻ്റർ കലാ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന വനിതാ പ്രതിഭകൾക്ക് നാരീപുരസ്കാർ നൽകി ആദരിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി പുരസ്കാര സമർപ്പണം നടത്തി.ഡോ.എ.പി.ജെ.അബ്ദുൽകലാം സ്റ്റഡിസെൻ്റെർ ഡയറക്ടർ പൂവച്ചൽസുധീർ അദ്ധ്യക്ഷതവഹിച്ചു.വിഗലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.എം.വി.ജയാഡാളി, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ എം.എസ്.ഫൈസൽഖാൻ ,ജില്ലാ പഞ്ചായത്ത് അംഗം വി.രാധിക ടീച്ചർ, ഭാരത് ഭവൻ മെബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കൗൺസിലർ അഡ്വ.രാഖി രവികുമാർ, എഴുത്തുകാരി ജസീന്ത മോറിസ് .കലാം മഹിളാകേന്ദ്ര പ്രസിഡൻ്റ് മായ വി.എസ്.നായർ, ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡി സെൻ്റെർ പിആർഒ അനുജ,പൂവച്ചൽ നാസർ, പാപ്പനംകോട് അൻസാരി തുടങ്ങിയവർ സംസാരിച്ചു.
വിശ്വസ്തയോടെ
പൂവച്ചൽസുധീർ
ഡയറക്ടർ