വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ടു വിക്കറ്റ് ജയം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കാപിറ്റല്‍സ് 18 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി‍യില്‍ അഞ്ച് ഓവര്‍ ബാക്കിയിരിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 109ലെത്തി.ടീമിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 32 പന്തില്‍ 41 റണ്‍സടിച്ച ഓപണര്‍ യാസ്തിക ഭാട്യയാണ് ടോപ് സ്കോറര്‍. മുംബൈക്കുവേണ്ടി സൈക ഇഷാഖും ഇസി വോങ്ങും ഹെയ്‍ലി മാത്യൂസും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.നേരത്തേ, 41 പന്തില്‍ 43 റണ്‍സെടുത്ത ഓപണറും ക്യാപ്റ്റനുമായ മെഗ് ലാനിങ്ങാണ് കാപിറ്റല്‍സ് നിരയില്‍ തിളങ്ങിയത്. ഇവര്‍ക്കായി മലയാളി താരം വയനാട് സ്വദേശി മിന്നു മണി അരങ്ങേറ്റം കുറിച്ചു. എട്ടാം നമ്ബറില്‍ ബാറ്റിങ്ങിനിറങ്ങി മൂന്നു പന്ത് നേരിട്ട മിന്നുവിനെ പക്ഷേ അക്കൗണ്ട് തുറക്കുംമുമ്ബേ ഹെയ്‍ലി മാത്യൂസിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്യ സ്റ്റംപ് ചെയ്ത് മടക്കി. ബൗളറായ മിന്നുവിന് പന്തെറിയാന്‍ അവസരം ലഭിച്ചതുമില്ല. വനിത പ്രീമിയര്‍ ലീഗ് കളിക്കുന്ന ആദ്യ മലയാളിയായി ഇതോടെ മിന്നു.

Comments (0)
Add Comment