വരുന്ന മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ മഴക്ക് സാധ്യത

കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഉയർന്ന തിരമാലക്കും കടൽ‌ ആക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം  മുന്നറിയിപ്പ് നൽകി.മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.  അപകടമേഖലകളിൽ നിന്ന് സുരക്ഷിതരായി മാറി താമസിക്കണമെന്നും ബോട്ടുകളും വള്ളങ്ങളും നിശ്ചിത അകലം പാലിച്ച് ഹാർബറുകളിൽ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. 

Comments (0)
Add Comment