വേനല്‍ക്കാലത്ത് ഉള്ളു തണുപ്പിക്കാൻ തണ്ണിമത്തൻ; ഗുണങ്ങള്‍ അറിയാം

തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം  ഇവ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘സിട്രുലിന്‍’ എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനുമെല്ലാം നല്ലതാണ്.ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. വിറ്റാമിനുകളായ എ യും സി യും മറ്റു വിറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഊർജത്തിന്റെ അളവ് കുറവാണെങ്കിലും  ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ തണ്ണിമത്തൻ അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനുമൊക്കെ ഇവ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍  തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്.മുഖത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍, നിറം വര്‍ധിപ്പിക്കാനും തണ്ണിമത്തനും തേനും സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ വീതം തണ്ണിമത്തന്‍ ജ്യൂസും തേനും എടുക്കുക. ശേഷം ഇവ മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.

Comments (0)
Add Comment