ഇന്നലെ രാത്രിയാണ് ഗുജറാത്തിലെ സൂറത്ത് നിവാസികളായ യുവാക്കള്‍ മന്നത്തില്‍ അതിക്രമിച്ച് കയറിയത്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മന്നത്തിന്റെ മൂന്നാം നിലയിലെത്തിയ യുവാക്കളെ ഷാരൂഖ് ഖാന്റെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഷാരൂഖിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പൊലീസിന് കൈമാറി. യുവാക്കള്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഗുജറാത്ത് സ്വദേശികളാണെന്നും ഷാരൂഖാന്റെ ആരാധകരാണെന്നും യുവാക്കള്‍ പറഞ്ഞു.