ഇന്നത്തെ തൊഴിൽ വാർത്തകൾ

സ്‌പെസിമെന്‍ കളക്ടര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ സ്‌പെസിമെന്‍ കളക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വയസ്സ് 22 നും 36നും മധ്യേയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിന് 39 വസ്സുവരെയും, എസ്സി/എസ്റ്റി വിഭാഗത്തിന് 41 വയസ്സുവരെയുള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം. വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 5 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04864224399

എസ്.സി. പ്രമോട്ടർ ഒഴിവ്

പറവൂർ മുനിസിപ്പാലിറ്റി, കോട്ടപ്പടി, വെങ്ങന്നൂർ, മുടക്കുഴ,ചെല്ലാനം, കുമ്പളം, മുളന്തുരുത്തി, തിരുമാറാടി, മൂക്കന്നൂർ എന്നീ പഞ്ചായത്തുകളിൽ എസ്. സി. പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസമാക്കിയവരും 18നും 30നും മദ്ധ്യ പ്രായമുള്ളവരും ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ ജാതി,വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം ,താമസ സാക്ഷ്യപത്രം എന്നിവയുമായി മെയ് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണ് .ഫോൺ നമ്പർ :0484 2422256.

വിവരവകാശ കമ്മീഷണർ ഒഴിവ്

സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴുവിലേക്കും രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്കർഷിച്ച പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരം സഹിതം മെയ് 20ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലോ gadcdnsic@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭിക്കും.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വയസിളവ് ലഭിക്കും. അപേക്ഷകള്‍ മെയ് 15 നകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി-679303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാണെന്ന്് തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശുവികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊ ലഭിക്കും. ഫോണ്‍: 0466-2211832

Comments (0)
Add Comment