റമദാന്‍ തുടക്കത്തില്‍ ആരംഭിച്ച ഇഫ്താര്‍ കിറ്റ് വിതരണം ലുലു തുടരുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്കും പട്ടണങ്ങളില്‍നിന്ന് അകലെയുള്ള ലേബര്‍ ക്യാമ്ബുകളിലുമാണ് കിറ്റുകള്‍ എത്തിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ലുലുവിന്റെ ദൗത്യം. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും ദിവസവും 450ലധികം ഇഫ്താര്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു.സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹത്തിലെ ദുര്‍ബലരെ പരിപാലിക്കാനുള്ള പ്രതിബദ്ധതയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടക്കം മുതല്‍ നിലനിര്‍ത്തിപ്പോരുന്നതായി മാനേജ്മെന്റ് അറിയിച്ചു. സമൂഹത്തോടുള്ള അനുകമ്ബയും ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കളില്‍ നിന്നുള്ള ശക്തമായ വിശ്വസ്തതയും പിന്തുണയുമാണ് തങ്ങളെ മുന്നോട്ടുനയിക്കുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.