ഇഫ്താർ വിരുന്ന് നല്കുന്നത് ഔപചാരികതകൾക്കപ്പുറം സാഹോദര്യത്തിന്റെയും മാനവീകതയുടെയും സന്ദേശമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

തിരുവനന്തപുരം : ജാതി മത ചിന്തകൾക്കതീതമായി എല്ലാവരിലും ദൈവീകമായ ഒരനുഭവം ഇത്തരത്തിലുള്ള കൂട്ടായ്മകൾ പ്രദാനം ചെയ്യുന്നു. ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. എല്ലാവിഭാഗം ജനങ്ങളേയും ഈ കൂട്ടായ്മയിൽ പങ്കാളികളാക്കിയതിനും വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കിയതിനും സ്വാമി സംഘാടകരെ അഭിനന്ദിച്ചു.

Comments (0)
Add Comment