ഐപിഎല്‍ 16-ാം സീസണില്‍ വിജയത്തുടക്കമിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിനാണ് ലഖ്‌നൗ തകര്‍ത്തത്.ളക്‌നൗ മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം നേടാനേ കഴിഞ്ഞുള്ളൂ.48 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമടക്കം 30 റണ്‍സെടുത്ത റൈലി റുസ്സോയ്ക്ക് മാത്രമാണ് വാര്‍ണര്‍ക്ക് ശേഷം ഡല്‍ഹി നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 16 സിക്‌സുകളാണ് ലഖ്‌നൗ താരങ്ങളെല്ലാം ചേര്‍ന്ന് പറത്തിയത്. അര്‍ധ സെഞ്ചുറി നേടിയ കൈല്‍ മയേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട താരം രണ്ട് ഫോറും ഏഴ് സിക്‌സും പറത്തി 73 റണ്‍സെടുത്തു. നികോകളാസ് പൂരന്‍ 21 പന്തില്‍ 36 റണ്‍സെടുത്തു.

Comments (0)
Add Comment