കുറഞ്ഞ പലിശ നിരക്കിൽ : കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിച്ച് അറിയാം

കർഷകർക്ക് പിന്തുണയും സഹായവും നൽകാൻ വേണ്ടിയുള്ള പദ്ധതിയാണിത്. കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ കിസാൻ ക്രെഡിറ്റ് കാർഡിലൂടെ വായ്പ ലഭിക്കും. 1,60,000 രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് ഈട് നൽകേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത.കൃഷിഭൂമിയുള്ളവർക്കും, സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും, കർഷക സംഘങ്ങൾക്കും ഇതിലൂടെ വായ്പ ലഭിക്കും. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ കടബാധ്യത കുറച്ചുകൊണ്ടുവരാൻ ഏറെ സഹായകരമാണ് കിസാൻ ക്രെഡിറ്റ് കാർഡ്.കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. കൃഷി വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.

Comments (0)
Add Comment