”കൊച്ചി വാട്ടർ മെട്രോ വൻ ഹിറ്റ്

അത് വരെ തിരിഞ്ഞു നോക്കാതെ,,ഒരു പ്രധാന ദിവസത്തിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് ആളുകൾ എല്ലാം ഓൺലൈനിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയ,, അതായത് അർദ്ധ രാത്രി കഴിഞ്ഞാണ് 24 ന്യൂസ്‌ അടക്കമുള്ള മാധ്യമങ്ങൾ ആ വാർത്ത പുറത്ത് വിട്ടത്…
”കൊച്ചി വാട്ടർ മെട്രോ വൻ ഹിറ്റ്,,6500ലധികം പേർ തുടക്കത്തിൽ തന്നെ യാത്ര ചെയ്തു. യാത്ര ചെയ്യാൻ എത്തി ചേർന്നത് ആയിരക്കണക്കിന് പേർ..
അതായത് വന്ദേ ഭാരത് ട്രെയിൻ അഞ്ച് തവണ ഓടിയാൽ കൊണ്ട് പോകാവുന്ന ആളുകളെക്കാൾ അധികം മനുഷ്യർ ഒറ്റ ദിവസം വൈകുന്നേരത്തോടെ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് കഴിഞ്ഞു.”
രണ്ടാം ദിവസത്തെ കണക്കുകൾ പുറത്ത് വരുമ്പോൾ അത് പതിനായിരം പേർ കവിയും എന്നാണ് സൂചനകൾ വരുന്നത്. അത്ര മാത്രം യാത്രക്കാർ എത്തി തുടങ്ങി..
പക്ഷെ നോക്കുക…
വാട്ടർ മെട്രോ സ്റ്റേഷനുകളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ വരവ് നശിപ്പിച്ചത് പോലെ ലോഡ് കണക്കിന് പാർട്ടിക്കാരെ വണ്ടിയിൽ കൊണ്ട് വന്ന് തിക്കി തിരുകി വിട്ടില്ല…
ആയിരക്കണക്കിന് പേര് കാവി തോർത്തും തലയിൽ കെട്ടി പാർട്ടി കൊടിയും ബാനറും കൊണ്ട് വന്ന് പാർട്ടി സൂക്തങ്ങൾ മുഴക്കി മറ്റുള്ളവരെ നോക്കി കണ്ണുരുട്ടി വെല്ലു വിളികൾ മുഴങ്ങുന്നില്ല…
ഏതോ പാർട്ടി നേതാവിന്റെ അപ്പന്റെ വകയായി കിട്ടിയ ഔദാര്യമാണ് എന്നൊരു ഭാവം ഒരാളുടെ മുഖത്തുമില്ല…
നേതാക്കൾ ബോട്ടിൽ കയറിയിരുന്ന് ”ആ ഇനി തുടങ്ങിക്കോ എന്ന മട്ടിൽ ഗണ ഗീതങ്ങൾ പാടാൻ സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ട് വന്ന് വീഡിയോ കവറേജ് ഇട്ടില്ല..
വിശേഷം പറയാനും രോമാഞ്ചം ഉണ്ടാക്കാനുമായി കാക്ക തൊള്ളായിരം യുട്യൂബ് വ്ലോഗർമാരെ കൊണ്ട് വന്ന് മാക്സിമം പബ്ലിസിറ്റി കൊടുത്ത് രാഷ്ട്രീയം ഉണ്ടാക്കാൻ നോക്കിയില്ല.
ആരും വന്നതുമില്ല..

മുപ്പത് കൊല്ലം മുൻപ് തന്നെ നിലവിലുള്ള രാജധാനി പോലെയുള്ള ട്രെയിന്കളുടെ ലേറ്റസ്റ്റ് വേർഷൻ ആയ വന്ദേ ഭാരതിനെ ഇങ്ങിനെ കടുത്ത രാഷ്ട്രീയമായി ഒരൊറ്റയെണ്ണം ഒഴിവില്ലാതെ ആഘോഷിച്ച പോലെ,, പ്രസ്തുത ഗവർമെന്റിന്റെ അണികളുടെ പ്രൊഫൈലുകൾ വാട്ടർ മെട്രോ വന്നതും ഓടി തുടങ്ങിയതും ജനങ്ങൾ വളരെ ആവേശത്തോടെ അത് ഉപയോഗിക്കുന്നതും അറിഞ്ഞിട്ടേ ഇല്ല..
വളരെ മനോഹരമായി, വളരെ ശാന്ത ഗംഭീരമായി,, കേരള ഗവണ്മെന്റ് രാജ്യത്തിന്റെ പ്രധാന മന്ത്രിയെ തന്നെ കൊണ്ട് വന്ന്,, കേരളത്തെ സോമാലിയ എന്ന് വിളിച്ച അദ്ദേഹത്തിന്റെ തന്നെ പേജിലും മറ്റു സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും പബ്ലിഷ് ചെയ്യിപ്പിച്ച് മഹത്തായ ആ സ്വന്തം ആശയമായ പദ്ധതി പൂർത്തിയായ വിവരം ലോകത്തെ അറിയിച്ചു.
പക്ഷെ വാട്ടർ മെട്രോ പോലെ പുതിയൊരു ആശയം,, ഒരു വിപ്ലവം പോലെ പിറവിയെടുക്കുമ്പോൾ,, അതും ഒരു ഗവർമെന്റ് അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ അത് പൂർത്തീകരിച്ചു നൽകുമ്പോൾ… അതിനർഹിച്ച പ്രാധാന്യം മാധ്യമങ്ങളിൽ നിന്നോ ജനങ്ങളിൽ നിന്നോ ഈ ഗവർമെന്റിനെ പിന്തുണയയ്ക്കുന്നവരിൽ നിന്നോ ലഭിച്ചിട്ടുണ്ടോ..??
യാതൊരു വിധ വീര വാദങ്ങളും അന്ധമായ പുകഴ്ത്തലുകളും വേണ്ട..
പക്ഷെ.. ഒരു രാഷ്ട്രീയ സംവിധാനം അവരുടെ വാഗ്ദാനവും ആശയവും അവരുടെ ഗവർമെന്റ് അധികാരത്തിലെത്തി വളരെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ രാജ്യാന്തര നിലവാരത്തോടെ പൂർത്തിയാക്കിയിരിക്കുന്നു.. എന്ന് ആ ഗവർമെന്റിനെ നില നിർത്തുന്ന സ്വന്തം അണികൾക്കെങ്കിലും നാല് വരിയെങ്കിലും എഴുതി സ്വന്തം മുഖ പുസ്തകത്തിൽ ചേർക്കാമല്ലോ…
ഞാനിപ്പോഴും പറയുന്നത്.. ആരോപണ പ്രത്യാരോപണവും ചീത്ത വിളികളും നിറഞ്ഞ പോസ്റ്റുകളല്ല ജനങ്ങളെ സ്വാധീനിക്കുന്നത്…
ഇത് പോലുള്ള പദ്ധതികളും ആശയങ്ങളുമാണ്.. ഓർമിക്കുക.

Rony writes

Comments (0)
Add Comment