ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നേറുക മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം റമദാൻ മാസത്തിൽ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ മുന്നേറുകയും,പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സഹായം എത്തിക്കുകയും ചെയ്യേണ്ടത് വളരെയധികം അത്യന്താപേക്ഷികമാണെന്ന് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിലിലുള്ള മക്കളോടൊപ്പം സംഘടിപ്പിച്ച ഈദ് താരാട്ട് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു, ഐസിഐ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന ഈദ് താരാട്ട് കേരള സംസ്ഥാന ശിശുക്ഷേമ ജി എൽ അരുൺ ഗോപി മക്കൾക്കുള്ള ഈദ് സമ്മാനങ്ങൾ ഏറ്റുവാങ്ങി, ശിശുക്ഷേമ സമിതി ട്രഷറർ ജയ ഗോപാൽ സ്വാഗതവും ഐസിഎ സെക്രട്ടറിയെ അബൂബക്കർ നന്ദിയും രേഖപ്പെടുത്തി.

അഡ്വക്കേറ്റ് എ എം കെ നൗഫൽ ( ചെയർമാൻ )

Comments (0)
Add Comment