നരേന്ദ്രമോഡിയെ സന്ദർശിച്ച് എം എ യൂസഫലി

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതികളുടെ പുരോഗതി അറിയിച്ചത്. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദിക്ക് യൂസഫലി ഈദ് ആശംസകൾ നേർന്നു. വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിൻ്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. കശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കാർഷികോത്പ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന പദ്ധതിയുടെ പുരോഗതിയും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

Comments (0)
Add Comment