പ്രതിഷേധങ്ങൾക്കൊടുവിൽ ദി കേരള സ്റ്റോറിയില്‍ 10 മാറ്റങ്ങൾ

ഫിലിം അനലിസ്റ്റായ എബി ജോർജ് ആണ് ചിത്രത്തിൽ നിന്നും പത്ത് കാര്യങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദേശിച്ചതായി ട്വീറ്റ് ചെയ്തിരിക്കുന്നത്.മുൻ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ഉൾപ്പെടെയുള്ളവ നീക്കാനാണ് നിർദേശം എന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പൂജ ചടങ്ങുകളിൽ ഭാഗമാവില്ലെന്ന സംഭാഷണവും സെൻസർ ബോർഡ് നീക്കം ചെയ്യാൻ നിര്‍ദേശിച്ചതായി എബി ട്വീറ്റ് ചെയ്യുന്നു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും വലിയ കാപട്യക്കാർ എന്ന് പറയുന്ന സംഭാഷണത്തിൽ‌ നിന്ന് ഇന്ത്യൻ എന്നത് നീക്കം ചെയ്യാൻ സാധ്യതയുണ്ട്. മെയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു.

Comments (0)
Add Comment