പ്രതീക്ഷയുടെ ഉയിര്‍പ്പ് തിരുന്നാള്‍; വീണ്ടുമൊരു ഈസ്റ്റര്‍; ആഘോഷങ്ങളും ചടങ്ങുകളും

മുഴുവന്‍ പാപഭാരങ്ങള്‍ക്കും പരിഹാരമായി കുരിശില്‍ മരിച്ച യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള കാത്തിരിപ്പിലാണ് ക്രൈസ്തവ വിശ്വാസികള്‍. ലോകചരിത്രത്തെ തന്നെ രണ്ടായി മുറിച്ച ക്രിസ്തു കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കലാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.ക്രിസ്ത്യന്‍ വിശ്വാസികളുടെ ഏറ്റവും സുപ്രധാനമായ ആരാധന ക്രമമാണ് ഉയിര്‍പ്പ്. ദേവാലയങ്ങളില്‍ ഇന്ന് സൂര്യന്‍ അസ്തമിക്കുന്നത് മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. പീഢാനുഭവത്തിനും കുരിശുമരണത്തിനും ശേഷം കല്ലറയില്‍ സംസ്‌ക്കരിക്കപ്പെട്ട ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മാനവകുലത്തിന് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും അടായാളമാണ്

Comments (0)
Add Comment