പ്രവാചക അധ്യാപനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക. കെ മുരളീധരൻ എംപി

തിരുവനന്തപുരം. വ്രതാ നുഷ്ഠാനത്തിലൂടെ ജീവിത വിശുദ്ധി കൈവരിക്കുകയും, അതോടൊപ്പം സഹജീവികളോട് കരുണ കാണിക്കുകയും ചെയ്യണമെന്നുള്ള പ്രവാചക അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ഓരോരുത്തരും തയ്യാറാകണമെന്ന്, ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സായാഹ്നം ഓൾഡ് ഏജ് ഹോമിലെയും,യാചക പുനരധിവാസ കേന്ദ്രത്തിലെയും മാതാപിതാക്കളോടൊപ്പം സംഘടിപ്പിച്ച ഇഫ്താർ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി,, ഇ ത്തരത്തിലുള്ള സായാഹ്നങ്ങൾ സംഘടിപ്പിക്കുക വഴി ജാതിമത ചിന്തകൾക്കതീതമായി വേദനിക്കുന്ന മനുഷ്യരുടെ വിഷമങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി, ജീവിതത്തിന്റെ പല കാരണങ്ങളാൽ ഇവിടെ എത്തിച്ചേർന്ന ഓരോ വ്യക്തികളും ഒറ്റയ്ക്കല്ല എന്നും, സമൂഹം അവരോടൊപ്പം ഉണ്ടെന്നും,അവരെ ചേർത്തു പിടിക്കുവാൻ തയ്യാറായ ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം എന്നും തുടർന്ന് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.ഐസിഎ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സായാഹ്ന സമ്മേളനത്തിൽ നഗരസഭ ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ എസ് സലീം ഈദ് വസ്ത്ര വിതരണം നടത്തുകയും ചെയ്തു. ഭാരവാഹികളായ,എ അബൂബക്കർ,എ , കാജാ മുഹമ്മദ്,നിസാർ അഹമ്മദ്എസ് ഷാജഹാൻ,,, കാദർ റൂബി, അബ്ദുൽ കലാം, അബ്ദുൽസലാം സൈദ് അലി,, ഇസ്മായിൽ,അഫ്സൽ മുന്ന,,ബിലാൽ,ഷാഫി,സായാഹ്നം ഓൾഡ് ഏജ് ഓം മാനേജർ അജിത, ചാർജ് ഓഫീസർ കുസുമം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Comments (0)
Add Comment