ബ്രിട്ടീഷ്കാർ രാജ്യത്തുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു കൊണ്ടുപോയെങ്കിൽ രാജ്യം ഭരിക്കുന്നവർ രാജ്യത്തെ സമ്പദ്ഘടന മൊത്തം കൊള്ളയടിക്കുന്നു

രാജ്യത്ത് എത്ര വലിയ അരാജകത്വം ഉണ്ടായാലും മുസ്ലിം പേരുള്ള ഒരാളിനെ കൊന്ന് ജയ് ശ്രീറാം വിളിച്ചാൽ മതി രക്ഷപ്പെടാൻ

അഴിമതിയും സ്വജനപക്ഷപാതവും അക്രമവും കൊള്ളിവെപ്പും വർഗീയതയും പോലീസിനെയും ജഡ്ജിമാരെയും എല്ലാം കൈപ്പിടിയിൽ ഒതുക്കി.

മാരുതി വിറ്റു.നവരത്ന, കമ്പനികൾ വിറ്റു,
ഭെൽ വിറ്റു,
ഭാരത് പെട്രോളിയം വിറ്റു,
ഭാരത് പെട്രോളിയത്തോടൊപ്പം
കൊച്ചിൻ റിഫൈനറീസ് വിൽക്കുന്നു,
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിറ്റു,
ബാല്‍ക്കോ വിറ്റു,
ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് വിറ്റു,
പാരാദ്വീപ് ഫോസ്‌ഫേറ്റ് വിറ്റു.
ഐപിസിഎല്‍ പെട്രോ കെമിക്കല്‍ കമ്പനി വിറ്റു,
ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനി വിറ്റു,
കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി) വിറ്റു,
ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ് വിറ്റു,
മോഡേണ്‍ ബ്രഡ് കമ്പനി വിറ്റു,
ഐടിഡിസി വിറ്റു,
എയർ ഇന്ത്യ വിറ്റു,
മൈന്‍സ് സ്‌പെഷല്‍ പ്രൊവിഷന്‍സ് ആക്ട് 2015 അനുസരിച്ച് കല്‍ക്കരിഖനികള്‍ വിറ്റു,
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ഓഹരി വിറ്റു,
നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ വിറ്റു,
സത്‌ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് വിറ്റു,
ഭാരത് എര്‍ത്ത് മൂവേഴ്‌സ്
വിൽക്കാൻ തീരുമാനിച്ചു,
സ്‌കൂട്ടേഴ്‌സ് ഇന്ത്യ വിൽക്കാൻ തീരുമാനിച്ചു,
ഇന്ത്യ സിമെന്റ് കോര്‍പ്പറേഷന്‍ വിൽക്കാൻ തീരുമാനിച്ചു,
പൊതുമേഖലാ ബാങ്കായ ഐഡിബിഐ വിറ്റു,
റയിൽവേ സ്റ്റേഷനുകൾ വിറ്റു,
ട്രെയിനുകൾ വിറ്റു,
ദേശസാൽകൃത ബാങ്കുകൾ വിറ്റു,
എൽഐസി വിൽക്കാൻ തീരുമാനിച്ചു,

രാജ്യത്ത് പ്രതിപക്ഷ നിരയാണെങ്കിൽ പരസ്പരം ഭിന്നിച്ചു നിന്ന് അഭിപ്രായം രേഖപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ അവരവരുടെ ആധിപത്യം സ്ഥാപിക്കാൻ സ്ഥാനാർത്ഥികളെ നിർത്തി 65% ത്തോളം വരുന്ന വോട്ടുകൾ ഭിന്നിച്ച് പെട്ടിയിലാക്കുന്നു വെറും 35 ശതമാനം വോട്ട് നേടുന്നവർ ജയിച്ചു വരുന്നു. പ്രതിപക്ഷ പാർട്ടികളെല്ലാം ഈ കണക്കുകൾ നിരത്തുന്നുണ്ട്. എന്നാലും തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ പരസ്പരം ഭിന്നിപ്പിക്കുന്നു. ഇതിലും മനസ്സിലാക്കേണ്ടത് 65 ശതമാനം വോട്ട് ഭിന്നിപ്പിക്കുന്നവരുടെ പാർട്ടിയിൽ 35 ശതമാനം വോട്ട് നേടുന്നവരുടെ നേതാക്കൾ ഉണ്ടാകും.? പ്രതിപക്ഷ നിര ഐക്യപ്പെടണം…..

എം.എച്ച്. സുധീർ സാമൂഹിക പ്രവർത്തകൻ

Comments (0)
Add Comment