മുസ്ലിം വിരുദ്ധ പ്രസ്താവനകൾ ഇറക്കുന്ന ബിഷപ്പുമാരോട് വളരെ ബഹുമാനത്തോടെ പറയുവാനുള്ളത്

ലോകത്തമ്പാടുമായി 200 കോടിയോളം മുസ്ലീങ്ങൾ ഈദ് ഉൽ ഫിത്ർ ആഘോഷിച്ചു.

തെരുവിൽ ഈദ് ഗാഹുകളിലും, പള്ളികളിലുമായി അവർ ഒത്തുകൂടി ആരാധനകൾ നിർവഹിച്ചു, പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കിട്ടും സമാധാനത്തോടെ മടങ്ങി.

ശ്രദ്ധിക്കുക, മുസ്ലീങ്ങൾ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി അധിവസിക്കുന്ന ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇതര മത സമൂഹങ്ങളുടെ ആരാധനാലയങ്ങൾ ചിഹ്നങ്ങൾ ആക്രമിക്കപ്പെട്ടതായ വാർത്തകൾ ഇല്ല.

അന്യരുടെ ആരാധനാലയങ്ങൾ ആക്രമിച്ചു കൊണ്ടുള്ള ആരാധനയും ദൈവപ്രീതിയും ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗമല്ല.

അത് സ്വന്തം സംസ്കാരത്തിൽ വിശ്വാസമില്ലാത്ത ആത്മവിശ്വാസം ഇല്ലാത്ത, മൃഗങ്ങളുടെ വിസർജ്യങ്ങൾ ഭക്ഷിക്കുന്ന സംസ്കാരശൂന്യരായ ചിലരുടെ മാത്രം രീതികൾ ആണ്. ലോകത്ത് ശാന്തിയും സമാധാനവും സൗഹാർദ്ദവും സഹിഷ്ണുതയും സഹവർത്തിത്വവും മനുഷ്യത്വവും ആത്മാർത്ഥതയും തിരിച്ചറിവോടെ പഠിപ്പിക്കുന്ന ഇസ്ലാം മതമായതുകൊണ്ടാണ് ഇത്രയും ഭംഗിയായി നിർവഹിക്കാൻ കഴിയുന്നത്

മുസ്ലിം വിരുദ്ധ ശക്തികളുടെ കുൽസിത ശ്രമങ്ങളുടെ ഭാഗമായി ഇസ്ലാം എന്താണെന്ന് അറിഞ്ഞുകൂടാത്ത മതത്തെ പഠിക്കാത്ത വിവരദോഷികളായ ചിലരെക്കൊണ്ട് പലതും കാട്ടിക്കൂട്ടി ഇസ്ലാമിൻറെ മുസ്ലിമീങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്ന കുറ്റങ്ങൾ മാത്രമേ യഥാർത്ഥ മുസ്ലിമീങ്ങൾക്കെതിരെ ഉണ്ടാകു….

സമുദായ പ്രതിബദ്ധതയോടെ എം.എച്ച്. സുധീർ ജനറൽ സെക്രട്ടറി മുസ്ലിം ജമാഅത്ത് കൗൺസിൽ

Comments (0)
Add Comment