മുഹമ്മദ് അലിയെ ഇടിച്ച ബോക്‌സിങ് ഇതിഹാസം കൗര്‍ സിങ്‍ അന്തരിച്ചു‍

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്കെതിരെയും പോരാടിയിട്ടുണ്ട്. സംഗ്രൂറില്‍ കര്‍ഷകനായിരുന്ന കൗര്‍ സിങ് 1971 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ഇന്ത്യപാക്കിസ്ഥാന്‍ യുദ്ധത്തില്‍ പോരാടിയിട്ടുണ്ട്. 1979 ല്‍ ദേശീയ സീനിയര്‍ ബോക്‌സിങ്ങില്‍ പങ്കെടുത്ത കൗര്‍ സിങ് തുടര്‍ച്ചയായി നാലു വട്ടം സ്വര്‍ണം നേടി. 1980 ല്‍ മുംബൈയില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കി.

1982ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിനു ശേഷമാണു താരത്തിന് അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്. 1984 ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മത്സരിച്ചു. 1980ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മുഹമ്മദ് അലിയെ കൗര്‍ സിങ് നേരിട്ടത്. അലിക്കെതിരെ മത്സരിച്ച ഏക ഇന്ത്യന്‍ ബോക്‌സറും കൗര്‍ സിങ്ങാണ്. 1984ല്‍ ബോക്‌സിങ്ങില്‍നിന്നു വിരമിച്ച കൗര്‍ സിങ് പിന്നീടുള്ള കാലം കര്‍ഷകനായാണു ജീവിച്ചത്.

Comments (0)
Add Comment