രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങുന്നു മുസ്ലിം ജമാഅത് യൂത്ത് കൗൺസിൽ. പ്രമേയം

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്, തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ജയിലറകളിൽ അടയ്ക്കുകയും ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരെ അയോഗ്യരാക്കിയും നിലനിൽക്കുന്ന സാമൂഹിക സാഹോദര്യ ഐക്യത്തിന് കളങ്കം വരുത്തുകയും കർണാടകയിലെ ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കുകയും ചെയ്യുന്ന ഇത്തരം വിവേചനപരമായ സമീപനങ്ങളിലൂടെ ഭരണകർത്താക്കൾ നീങ്ങുമ്പോൾ, ജനാധിപത്യ മതേതര മൂല്യമുയർത്തിപ്പിടിച്ചുകൊണ്ട് പൊതുസമൂഹം ഒന്നിക്കണമെന്നും, രാഷ്ട്രീയ സംഘടന അഭിപ്രായങ്ങൾ മാറ്റിവെച് പ്രതിപക്ഷ അംഗങ്ങളുൾ ഒന്നിച്ചു നിന്ന് ഭരണഘടനയ്ക്കും ജനാധിപത്യ മതേതര സംവിധാനത്തിനും സംരക്ഷണം ഒരുക്കേണ്ട കാലഘട്ടമാണ്ഇത്.

ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും നീതിയും രാജ്യത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാകേണ്ടതുണ്ട്, അത് നഷ്ടപ്പെടാതിരിക്കാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും, സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രണയത്തിലൂടെ മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു…

സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി

പ്രസിഡൻറ്.
ദസ്തഗീർ അൽ ഖാസിമി. തിരുവനന്തപുരം

വൈസ് പ്രസിഡന്റ്
മുഹമ്മദ് സാലി കോഴിക്കോട്,

ജനറൽ സെക്രട്ടറി
ഹാരിസ് കോയക്കുട്ടി ആലപ്പുഴ

സെക്രട്ടറി അൻസർ കരിക്കുഴി തിരുവനന്തപുരം

ട്രഷറർ
ലത്തീഫ് കോട്ടൂർ തൃശ്ശൂർ,
എന്നിവരെ തിരഞ്ഞെടുത്തു

Comments (0)
Add Comment