തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധി വാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും കാസർഗോഡ് ആരംഭി ക്കുന്നു. പദ്ധതിയുടെ പ്രഖ്യാപനം മാജിക് അക്കാദമിയുടെ 27-ാം വാർഷിക ദിനമായ മെയ് 31ന് കാസർഗോഡ് നടക്കും. എൻഡോസൾഫാൻ ദുരിതമേഖല കൂടിയായ കാസർഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീക രിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരടക്കം മലബാർ മേഖല യിലെ നിരവധി കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റർ നിർമിക്കുന്നത്. അന്തർദ്ദേ ശീയ നിലവാരത്തിലുള്ള ക്ലാസ് മുറികൾ, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരി ച്ചുള്ള പഠനരീതികൾ, ആനിമൽ തെറാപ്പി, വാട്ടർ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികൾ, തെറാപ്പി സെന്ററുകൾ, റിസർച്ച് ലാബുകൾ, ആശുപത്രി സൗകര്യം, സ്പോർട്സ് സെന്റർ, വൊക്കേഷണൽ, കമ്പ്യൂട്ടർ പരിശീലനങ്ങൾ, ടോറ്റുകൾ തുടങ്ങി യവ കാസർഗോഡ് ഡി.എ.സിയിൽ ഉണ്ടാകും.
ഡിഫറന്റ് ആർട് സെന്ററിലേയ്ക്ക് പ്രവേശനം നേടുന്നതിനായി മൂവായിരത്തിൽപ്പരം അപേ ക്ഷകളാണ് നിലവിലുള്ളത്. സെന്ററിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി കേരളത്തിനകത്തും പുറത്തുനിന്നും ലഭിക്കുന്ന നിരവധി അപേക്ഷകളെ പരിഗണിക്കുവാനുള്ള ഭൗതിക സാഹച ര്യങ്ങൾ സെന്ററിൽ നിലവിലില്ല. എൻഡോസൾഫാൻ ദുരിത മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകളുള്ളത്. ഡിഫറന്റ് ആർട് സെന്ററിൽ കുട്ടികളെ പാർപ്പിച്ചുകൊണ്ട് പരി ശീലനം നൽകുന്നതിനുള്ള സൗകര്യങ്ങളും നിലവിലില്ല. അതുകൊണ്ട് തന്നെ മറ്റ് ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് അവരുടെ കുടുംബസമേതം സെന്ററിനടുത്ത പ്രദേശങ്ങളിൽ വീട് വാട കയ്ക്ക് എടുത്ത് താമസിച്ചാണ് നിലവിൽ സെന്ററിൽ വന്നുകൊണ്ടിരിക്കുന്നത്. ഇത് ഓരോ കുടുംബത്തിനും കൂടുതൽ ബാധ്യതയേറുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ഡിഫറന്റ് ആർട് സെന്ററിന്റെ പ്രവർത്തനങ്ങൾ മറ്റൊരു ജില്ലയിൽ കൂടി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
പദ്ധതിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡി റ്റോറിയത്തിൽ 31ന് വൈകുന്നേരം 5 മണിക്ക് ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടി കളും ചേർന്നൊരുക്കുന്ന എംപവറിംഗ് വിത്ത് ലൗ എന്ന കലാവിരുന്ന് അരങ്ങേറും. കൈവേഗതയുടെ ചടുലതയിൽ അത്ഭുതങ്ങൾ നിറച്ചുവച്ച വിസ്മയ മൂഹൂർത്തങ്ങൾക്കൊപ്പം സംഗീതവും നൃത്തവും ഉപകരണസംഗീതവുമടക്കം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള കലാവിരുന്നാണ് ഭിന്നശേഷിക്കുട്ടികൾ അതീവ കൃത്യതയോടെ അവതരിപ്പിക്കുന്നത്.
ഭിന്നശേഷി സമൂഹത്തെ ചേർത്തുനിർത്താൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്തുചെയ്യാനാവും എന്ന വിഷയത്തെ ആസ്പദമാക്കി 2017ൽ കാസർഗോഡ് നടന്ന ഒരുപരി പാടിയാണ് ഗോപിനാഥ് മുതുകാടിനെ ഭിന്നശേഷി മേഖലയിലേയ്ക്ക് നയിച്ചത്. തുടർന്ന് അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ ടീച്ചറുടെ പിന്തുണയോടെ ഭിന്നശേഷിക്കുട്ടികളെ മാജിക് പഠിപ്പിക്കുവാനുള്ള പദ്ധതി ആരംഭിക്കുകയും ചെയ്തു. തുടർന്ന് 23 കുട്ടികളെ മാജിക് പഠിപ്പിക്കുകയും അന്നത്തെ ഇന്ത്യൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരിക്ക് മുമ്പിൽ കുട്ടികൾ ഇന്ദ്രജാലാവതരണം നടത്തുകയും ചെയ്തു. അവരിൽ നിന്ന് തിര ഞ്ഞെടുത്ത കുട്ടികൾക്ക് മാജിക് പ്ലാനറ്റിൽ എംപവർ’ എന്നപേരിൽ തൊഴിലവസരം നൽകി. തുടർന്നാണ് കലകളിലൂടെ കുട്ടികൾക്ക് സമഗ്രമായ മാറ്റമുണ്ടാക്കുന്നതിനായി ഡിഫറന്റ് ആർട് സെന്റർ 2019ൽ ആരംഭിക്കുന്നത്. ഇന്ന് 300ൽപ്പരം കുട്ടികൾ വിവിധ കലകളിൽ സെന്ററിൽ പരിശീലനം നേടികയും സന്ദർശകർക്ക് മുമ്പിൽ കലാപ്രകടനങ്ങൾ അവതരിപ്പിച്ചുവരികയും ചെയ്യുന്നു. ഇവർക്കായി ആധുനിക രീതിയിൽ തയ്യാറാക്കിയിരിക്കുന്ന നിരവധി തെറാപ്പി സെന്റ റുകളും പ്രവർത്തിക്കുന്നു. കാണികളുടെ നിരന്തരമായ പ്രോത്സാഹനം ഈ കുട്ടികളുടെ മാന സിക നിലവാരത്തിൽ തന്നെ ഗണ്യമായ പുരോഗതിയുണ്ടായതായി കേരള സർക്കാരിന് കീഴി ലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, ഐക്കേൺസ് എന്നിവർ കണ്ടെത്തുകയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടികൾക്ക് തൊഴിൽ ശാക്തീകരണം നൽകുന്നതിനായി യൂണിവേഴ്സൽ മാജിക് സെന്ററും ഇവിടെ പ്രവർത്തിക്കുകയാണ്.