തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടിയുടെ സംഘടനാ സംവിധാനമോ നിലപാടുകളോ നിയമപരമായ അസ്തിത്വമോ ഇല്ലാത്ത ഐ.എൻ.എൽ വഹാബ് പക്ഷത്തിന് ഭാവിയില്ലെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് നേതാക്കളും പ്രവർത്തകരും ഒന്നടങ്കം മാതൃസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി അഡ്വ. തംറൂഖ്, ജില്ലാ പ്രസിഡന്റ് എം. ബഷറുല്ല, ജന.സെക്രട്ടറി സബീർ തൊളിക്കുഴി, വിമെൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്മുന്നിസ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുൽ വഹാബിനും കൂട്ടർക്കും പാർട്ടിയുടെ പേരോ പതാകയോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടില്ലയെന്ന കോടതി ഉത്തരവോടെ പൊതുരംഗത്തു നിന്ന് പിന്മാറേണ്ടിവന്നു. പാർട്ടി പുറത്താക്കിയ കെ.പി ഇസ്മാഈൽ എന്നയാളെ മുന്നിൽ നിർത്തി മേയ് 26ന് കോഴിക്കോട് ബീച്ചിൽ നടത്തിയ സെക്കുലർ റാലി ആളില്ലാ റാലിയായി മാറി. എട്ട് മാസം പ്രചാരണം നടത്തിയിട്ടും 1,000 പേരെ പോലും റാലിയിൽ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞില്ല. മാത്രമല്ല, കോടതിയിൽ തങ്ങളുടെ അസ്ഥിത്വം തെളിയിക്കുന്നതിന് നേതൃത്വം അമ്പേ പരാജയപ്പെടുകയും ചെയ്തു.ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ സന്തതസഹചാരിയായിരുന്ന പ്രൊഫ. മുഹമ്മദ് സുലൈമാൻ സാഹിബിനെ തളളി പറഞ്ഞ് രഹസ്യമായി സംഘ് പരിവാറിനോട് കൂട്ട് ചേരുവാനാണ് വഹാബ് പക്ഷം ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ പാർട്ടി പുറത്താക്കിയ പി.സി കുരീൽ എന്നയാളെ ദേശീയ പ്രസിഡൻറായി അവതരിപ്പിച്ച് കേരളത്തിൽ കൊണ്ടുവന്നത്. സംഘ് പരിവാർ സഹയാത്രികനായ അഡ്വ. മനോജ് സി. നായർ എന്നയാളെയും ഈ ലക്ഷ്യം നേടുന്നതിന് കൂടെ കൂട്ടി. ഇത്തരക്കാരുടെ കളിപ്പാവയായി വഹാബും കൂട്ടരും മാറിയതായിട്ടാണ് കാണുന്നത്. അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ഇക്കൂട്ടരുടെ മുന്നിലുള്ളത്.സുലൈമാൻ സേട്ടിനെ സ്നേഹിക്കുന്നവർക്ക് ഇവരുടെ കൂടെ മുന്നോട്ട് പോവാൻ സാധ്യമല്ലെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ദേശീയതലത്തിൽ പ്രൊഫ.മുഹമ്മദ് സുലൈമാൻ സാഹിബും കേരളത്തിൽ അഹമ്മദ് കാസിം ഇരിക്കൂറും നേതൃത്വം നൽകുന്ന യഥാർഥ ഐ.എൻ.എന്നിലേക്ക് തിരിച്ചുപോകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഇനിയുള്ള പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഫാസിസ്റ്റ് വിരുദ്ധ ഇടതുജനാധിപത്യ മുന്നണിയുടെ ജനകീയാടിത്തറ വികസിപ്പിക്കുന്നതിനും കഠിനാധ്വാനം ചെയ്യുമെന്ന് ഞങ്ങൾ അറിയിക്കുന്നു. മറ്റു നേതാക്കളും പ്രവർത്തകരും ഞങ്ങളുടെ തീരുമാനത്തെ തെറ്റ് തിരുത്തി മാതൃസംഘനടയുടെ ഭാഗമാകണമെന്ന് അഭ്യർഥിക്കുന്നു.നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുല്ല ആസാദ്, പാർട്ടി ജില്ലാ ട്രഷറർ ഹിദായത്ത് ബിമാപ്പള്ളി, ജില്ലാ സെക്രട്ടറി നസീർ തൊളിക്കോട്, നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അർഷദ്, ജില്ലാ സെക്രട്ടറി താജുദ്ദീൻ ബീമാപള്ളി, ഷാജി പുത്തൻപാലം തുടങ്ങിയവരും വാർത്താസമ്മേളനത്തി ൽ സംബന്ധിച്ചു.ദേവർകോവിലും നാളുകളിൽ പോരാട്ടത്തിന് ജില്ലകളിലെ മാതൃകയായെടുത്ത് സ്നേഹപൂർവം