കൊവിഡ് കാലത്ത് ആയിരക്കണക്കിന് ആളുകള്‍ക്ക് സാരഥിയായ പോളിയോ ബാധിതനായ സലാമിന് വീടും ആംബുലന്‍സും സമ്മാനിച്ച്‌ യൂസഫലി

പോളിയോ ബാധിതനായി അരയ്ക്ക് താഴെ തളര്‍ന്ന സലാം കുമാറിന് 25 ലക്ഷം മുടക്കിയാണ് യൂസഫലി വീടും ആംബുലൻസും സമാനമായി നല്‍കിയത്.കോവിഡ് കാലത്ത് നാടിന് ചെയ്ത സേവനങ്ങള്‍ക്കുള്ള സമ്മാനമാണ് സലാമിന് ലഭിച്ച വീട്. റാന്നി നാറാണംമുഴിയിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ നിന്നാണ് സലാം കുമാറിനും കുടുംബത്തിനും യൂസഫലിയുടെ സ്‌നേഹസമ്മാനമായി അടച്ചിറപ്പുള്ള പുതിയ വീട് ലഭിച്ചത്.കോവിഡ് കാലത്ത് സലാം കുമാര്‍ ചെയ്ത സേവനങ്ങള്‍ക്കാണ് യൂസഫലി സ്‌നേഹ സമ്മാനം നല്‍കിയത്.കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാൻ പോലും ആരും തയ്യാറാകാതിരുന്നപ്പോഴാണ് അവശതകളെ മാറ്റിവെച്ചുകൊണ്ട് രോഗികളുമായി സലാം ആശുപത്രിയില്‍ എത്തിയത്.കൊവിഡ് കാലത്തെ സലാമിന്റെ സല്‍പ്രവര്‍ത്തികള്‍ യൂസഫലിയുടെ ശ്രദ്ധയില്‍ എത്തിയതോടെയാണ് സലാമിനും കുടുംബത്തിനും സ്വന്തമായി വീടില്ല എന്ന്മനസ്സിലാകുന്നത്.ശാരീരിക ബുദ്ധിമുട്ടുള്ള സലാമിന് ഉപയോഗിക്കാൻ സൗകര്യത്തിനുള്ള രീതിയിലാണ് വീട്ടിലെ സ്വിച്ച്‌ ബോര്‍ഡുകള്‍ മുതല്‍ വാതിലിന്റെ പൂട്ടു വരെ നിര്‍മ്മിച്ചിരിക്കുന്നത്.സലാമിന്റെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് സാമൂഹിക സേവനത്തിനായി പുതിയ ഒരു ആംബുലൻസും ലുലു ഗ്രൂപ്പ് സലാമിന് സമ്മാനിച്ചു.

Comments (0)
Add Comment