കർണ്ണാടക മിന്നും വിജയം ആഘോഷിച്ച് ഇൻകാസ് ഖത്തര്‍

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗംഭീര വിജയം നേടിയതിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു. ദോഹ യിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്ക് വെച്ചു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ ആന്ധ്രാ-തെലങ്കാന കമ്മ്യുണിറ്റി ലീഡറും ഐസിസി മുന്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ കെ എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മണ്ണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അടിത്തറ ഉള്ളതാണെന്നും ഇന്ത്യയൊട്ടുക്കുമുള്ള മതേതര വിശ്വാസികള്‍ക്ക് ഈ വിജയം പ്രചോദനവും പ്രതീക്ഷയും നല്‍കുന്നതാണെന്നും അദ്ധേഹം പറഞ്ഞു.

കോൺഗ്രസ് വിമുക്ത ഭാരതം എന്ന ദിവാസ്വപ്നം കണ്ട് കഴിയുന്നവർക്കുള്ള കനത്ത തിരിച്ചടിയാണ് കർണ്ണാടക നൽകിയ ജനവിധിയെന്ന് ഹൈദർ ചുങ്കത്തറ അഭിപ്രായപ്പെട്ടു.ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലും ഇന്ത്യയിൽ ആകമാനം കന്നട വിജയം മാറ്റം കൊണ്ടു വരുമെന്നും അദ്ധേഹം സൂചിപ്പിച്ചു.

ഇൻകാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഐസിബിഎഫ് മുന്‍ പ്രസിഡണ്ട് വിനോദ് വി നായര്‍, ഇന്ത്യന്‍ യുത്ത് കോണ്‍ഗ്രസ് ഇന്‍റര്‍ നാഷണല്‍ ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍പേര്‍സണ്‍ ഷഹന ഇല്ല്യാസ്, പ്രമുഖ ഇന്ത്യന്‍ കമ്യൂണിറ്റി ലീഡര്‍ സഞ്ജയ് പാട്ടില്‍, വി എസ് അബ്ദുറഹ്മാന്‍, ജയപാല്‍ തിരുവനന്തപുരം, കമാല്‍ കല്ലാത്തില്‍. ഷിബു സുകുമാരന്‍,ജിഷ ജോര്‍ജ്, മഞ്ജുഷ ശ്രീജിത്, അബ്ദുല്‍ റഉൌഫ്, നെജു ചക്കര, മേരി ദാസ് ,ലിജോ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍കാസ് ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും അബ്ദുല്‍ മജീദ് പാലക്കാട് നന്ദിയും പറഞ്ഞു.

ഫോട്ടോ- കര്‍ണ്ണാടകയിലെ തെരെഞ്ഞെടുപ്പ് വിജയം ഇന്‍കാസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നു

Comments (0)
Add Comment