ചേരിതിരിവിലൂടെ രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം -മുഖ്യമന്ത്രി

കൊല്ലം: ജാതിമതഭേദമെന്യേ ഇ ഴയടുപ്പമുള്ള കേരള ജനതക്കിട യിൽ വർഗീയ ചേരിതിരിവ് സൃഷ്ടി ച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്ര മങ്ങൾക്കെതിരെ ജാഗ്രത വേണ മെന്ന് മുഖ്യമന്ത്രി പിണറായി വിജ യൻ. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ നാൽപതാം വാർ കന്റോ ഷികത്തോടനുബന്ധിച്ച് ൺമെന്റ് മൈതാനിയിൽ നടന്ന ജ നമുന്നേറ്റ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതവും അധികാരവും തമ്മിലു ള്ള വ്യത്യാസം തിരിച്ചറിയാൻ ക ഴിയാത്ത ആശങ്കജനകമായ സ്ഥി തിയാണുള്ളത്. ശാന്തമായ അന്ത രീക്ഷമുള്ള കേരളത്തിൽ വിദ്വേഷ ത്തിന്റെയും വിഭജനത്തിന്റെയും വിത്തുവിതക്കാനാണ് നീക്കം. കേ രളത്തെക്കുറിച്ച് മോശം ചിത്രം പ്ര ചരിപ്പിക്കാൻ ഒരുകൂട്ടർ നിരന്തരം ശ്രമിക്കുന്നു. കലാരൂപങ്ങളെ പോ ലും അതിന് ദുരുപയോഗം ചെയ്യു ന്നു. നുണകൾ ആവർത്തിച്ച് സതമെന്ന മട്ടിൽ അവതരിപ്പിക്കു ന്ന ഫാഷിസ്റ്റ് തന്ത്രമാണ് പയറ്റു ന്നത്. എന്നാൽ, അവർ ഒരു കാ ര്യം തിരിച്ചറിയാതെ പോയി. തീ വ്രവാദ ക്യാമ്പിലേക്കു പോയ സ്വ ന്തം മകന്റെ മയ്യിത്ത് കാണേണ്ട എന്നു പറഞ്ഞ ഉമ്മമാരുടെ നാ ടാണ് കേരളം.പാളയം പള്ളിയും ഗണപതി കോവിലും ഒരേ മതിൽ പങ്കിടു ന്ന, ശബരിമല ശാസ്താവിനൊപ്പം വാവർക്കും പ്രാധാന്യം നൽകുന്ന കാവിലെ ഉത്സവവും മസ്ജിദിലെ ചന്ദനക്കുട മഹോത്സവവും ഒരുമി ച്ചു നടത്തുന്ന നാടാണ് കേരളം. ചരിത്രം എന്നും സംഘപരി വാറിന് ഭയമാണ്. ഇന്ത്യൻ സ്വാ തന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യം അവകാശപ്പെടുന്ന അവർക്ക് ചരിത്രം ഓർക്കുമ്പോ ൾ വേവലാതിയുണ്ടാകുന്നത് സ്വാ ഭാവികം.കാശി ഗ്യാൻ വാപി മസ്ജിദും മ ഥുര ഷാഹി ഈദ് ഗാഹ് മസ്ജിദും തകർക്കാൻ ബാക്കിയുണ്ടെന്ന പ്ര ഖ്യാപനങ്ങൾ സാധ്യമാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോ ൾ നടത്തുന്നത്. ന്യൂനപക്ഷങ്ങൾ ക്കെതിരെ എന്ത് അക്രമം നടത്തി യാലും എതിർക്കാൻ പൊലീസോ ഭരണാധികാരികളോ ഇല്ലെന്ന അ വസ്ഥ അക്രമികൾക്ക് ഊർജം പ കരുകയാണ്. മലയാള മാധ്യമങ്ങ ൾപോലും അക്രമത്തിനുപിന്നിൽ സംഘ്പരിവാറാണെന്ന് പറയാൻ മടിക്കുന്നതായും മുഖ്യമന്ത്രി പറ ഞ്ഞു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യ ക്ഷത വഹിച്ചു. എൻ.കെ. പ്രേമച ന്ദ്രൻ എം.പി, പ്രതിപക്ഷ ഉപനേ താവ് പി.കെ. കുഞ്ഞാലിക്കുട്ടി എ ന്നിവർ മുഖ്യപ്രഭാഷണം നടത്തി.
അസീസിയ മെഡിക്കൽ കോള ജ് ചെയർമാൻ എം. അബ്ദുൽ അ സീസിന് മുഖ്യമന്ത്രി ജമാഅത്ത് ഫെഡറേഷന്റെ ഉപഹാരം സമ്മാ നിച്ചു. ദക്ഷിണ കേരള ജംഇയ്യതു കെ.പി. അബൂ ബക്കർ ഹസ്രത്ത് പ്രാർഥനയും ജനറൽ സെക്രട്ടറി തൊടിയൂർ മു ഹമ്മദ് കുഞ്ഞ് മൗലവി പ്രമേയ വിശദീകരണവും അഡ്വ. കെ.പി. മുഹമ്മദ് ആമുഖഭാഷണവും നടത്തി. എം. നൗഷാദ് എം.എൽ.എ, മുത്തുക്കോയ തങ്ങൾ, പാങ്ങോ ട് ഖമറുദ്ദീൻ മൗലവി, എ.കെ. ഉമ ർ മൗലവി, സി.എ. മൂസ മൗലവി, കടയ്ക്കൽ ജുനൈദ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, അഡ്വ. മുഹ മ്മദ് ഷാ എറണാകുളം, ഡോ. പി. നസീർ, പനവൂർ സഫീർ ഖാൻ മ ന്നാനി, എം.എം. ബാവ മൗലവി, തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, കുളത്തൂപ്പുഴ സലീം, മു ഹമ്മദ് സക്കീർ ഈരാറ്റുപേട്ട, അ ഡ്വ. എ.എം.കെ. നൗഫൽ, സാലി ഹാജി തൂക്കുപാലം, അബ്ദുൽ സ ലാം കുമളി, അഡ്വ. കുറ്റിയിൽ ഷാ നവാസ്, കണ്ണനല്ലൂർ നിസാമുദ്ദീൻ, എം.എ. താജ് പുല്ലമ്പാറ എന്നിവ ർ സംസാരിച്ചു.

Comments (0)
Add Comment