ചേരുവകൾ
എണ്ണ -ഒരു ടേബിൾസ്പൂൺ
കടലപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – രണ്ടെണ്ണം
ചെറിയ ഉള്ളി – നാല് എണ്ണം
കറിവേപ്പില- ആവശ്യത്തിന്
തക്കാളി – ഒരു വലുത്
തേങ്ങ ചിരകിയത് – അരക്കപ്പ്
കടുക് – കാൽ ടീസ്പൂൺ
വറ്റൽ മുളക് – ഒരെണ്ണം
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടലപ്പരിപ്പ് ഇട്ടുകൊടുക്കുക. അത് നന്നായി മൂത്തു വരുമ്പോൾ ഇഞ്ചിയും പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ഇട്ടു കൊടുത്ത വഴറ്റുക.
അതിനുശേഷം തക്കാളി അരിഞ്ഞതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. തക്കാളി എല്ലാം വെന്തു നല്ല കുഴഞ്ഞ പരുവത്തിൽ ആകുമ്പോൾ തീ കെടുത്താം.
ഇനി മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് തേങ്ങയും വഴറ്റിയെടുത്ത തക്കാളിയുടെ കൂട്ടും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
ഇനി താളിക്കാൻ വേണ്ടിയിട്ട് ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.
ഇനി ഈ താളിപ്പ് അരച്ചുവെച്ച ചമ്മന്തിയിൽ ചേർത്ത് ഇളക്കി എടുക്കാം.
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ചമ്മന്തി തയ്യാർ.