നീറ്റ് യു.ജി പരീക്ഷക്ക് അപേക്ഷിച്ചവരുടെ പരീക്ഷ സിറ്റി കേന്ദ്രം പ്രസിദ്ധീകരിച്ചു

അപേക്ഷകര്‍ക്ക് വെബ്സൈറ്റില്‍ ( https://neet.nta.nic.in/ ) അപേക്ഷ നമ്ബറും ജനന തീയതിയും നല്‍കിയാല്‍ പരീക്ഷ സിറ്റി കേന്ദ്രം അറിയാന്‍ സാധിക്കും.മൂന്ന് ദിവസത്തിനകം അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകും. പരീക്ഷയുടെ സിറ്റി കേന്ദ്രം പരീക്ഷാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കാന്‍ വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ സൗകര്യം.പരീക്ഷ സിറ്റി കേന്ദ്രം പരിശോധിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ 011-40759000 നമ്ബറിലോ neet@nta.ac.in എന്ന ഇ-മെയിലിലോ പരാതിപ്പെടാം. മേയ് ഏഴിന് ഇന്ത്യന്‍ സമയം ഉച്ചക്കുശേഷം രണ്ട് മുതല്‍ വൈകീട്ട് 5.20 വരെയാണ് നീറ്റ് യു.ജി പരീക്ഷ.

Comments (0)
Add Comment