നർത്തകി കാവേരി ജി. ശിവകുമാറിന്റെ ശിഷ്യരുടെ അരങ്ങേറ്റം ഞായറാഴ്ച വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ

തിരുവനന്തപുരം: ഭരതനാട്യ നര്‍ത്തകിയും കാവേരിസ് ചിലങ്ക സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്‍റെ സ്ഥാപകയുമായ കാവേരി ജി.ശിവകുമാറിന്റെ ശിഷ്യരുടെ അരങ്ങേറ്റം ഞായറാഴ്ച (മേയ് 21 ) വൈകിട്ട് 6 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ കൂത്തമ്പലത്തില്‍ നടക്കും.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര, നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ ചടങ്ങിൽ ഭദ്രദീപം തെളിയിക്കും .
കാവേരിയുടെ ഗുരുവായ വി. മൈഥിലി ആണ് നട്ടുവാങ്കം നടത്തുന്നത്. കാഞ്ചികാമകോടി ആസ്ഥാന വിദ്വാനും ദൂരദര്‍ശന്‍, ആള്‍ ഇന്ത്യാ റേഡിയോ എന്നിവിടങ്ങലിലെ ആര്‍ട്ടിസ്റ്റുമായ ബോംബെ കെ.ബി. ഗണേഷ് മൃദംഗവും ആള്‍ ഇന്ത്യാ റേഡിയോയിലെയും കോണ്‍ഫ്ളുന്‍സ് എന്ന വൈലിന്‍ ബാന്‍റിന്‍റെ സ്ഥാപകനുമായ ശിവകുമാര്‍ ബി വയലിനും വായിക്കും.

സംഗീതത്തില്‍ റാങ്ക് ജേതാവായ അന്നപൂര്‍ണ്ണ പ്രദീപ് ആലാപനവും നടത്തും
കൈമനം, പട്ടം, വേട്ടമുക്ക് എന്നിവിടങ്ങളിലാണ് കാവേരിസ് ചിലങ്ക സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് പ്രവര്‍ത്തിച്ചുവരുന്നത്.

റഹിം പനവൂർ
ഫോൺ : 9946584007

Comments (0)
Add Comment