അപകടമുണ്ടാക്കിയ ബോട്ട് യാത്ര ആരംഭിക്കുന്ന സ്ഥലമാണിത്. തീരത്തുനിന്നും ബോട്ടിലേക്ക് നടന്നുപോകാന്‍ കെട്ടിയുണ്ടാക്കിയ മരം കൊണ്ടുണ്ടാക്കിയ ഭാഗമാണ് കത്തിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ഇവിടെ എത്തിയപ്പോഴാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചു.ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ഏഴ് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം 22 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 10 പേരും അപകടനില തരണം ചെയ്തു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു. സംസ്കാരം അല്‍പസമയത്തിനകം നടക്കും.ദിവസങ്ങള്‍ക്കു മുമ്ബ് മാത്രമാണ് ഇവിടെ ബോട്ട് സര്‍വിസ് ആരംഭിച്ചത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. പലരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നുമില്ല.അപകടത്തില്‍ മരിച്ചവര്‍: പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), സഫ്ന (17), സൈതലവിയുടെ സഹോദരന്‍ സിറാജിന്‍റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (8), ഫാത്തിമ റിഷിദ (7), നൈറ ഫാത്തിമ (പത്ത് മാസം), ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്‍റെ ഭാര്യ കുന്നുമ്മല്‍ ജല്‍സിയ എന്ന കുഞ്ഞിമ്മു (42), ജാബിറിന്‍റെ മകന്‍ ജരീര്‍ (12), താനുര്‍ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മീനടം സബറുദ്ദീന്‍ (37), ആനക്കയം കളത്തിങ്ങല്‍പടി ചെമ്ബനിയില്‍ മച്ചിങ്ങല്‍ നിഹാസ്-ഫരീദ ദമ്ബതികളുടെ മകള്‍ ആദി ഫാത്തിമ (ആറ്), പരപ്പനങ്ങാടി ചെട്ടിപ്പടി വെട്ടികുറ്റി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശാബി, സൈനുല്‍ ആബിദിന്റെ മകള്‍ ആദില ഷെറി, സൈനുല്‍ ആബിദിന്റെ മകന്‍ അര്‍ഷാന്‍, പെരിന്തല്‍മണ്ണ ശാന്തപുരം കോക്കാട് വയങ്കര നവാസിന്റെയും അസീജയുടെയും മകന്‍ അഫ്ലഹ് (ഏഴ്), പെരിന്തല്‍മണ്ണ ശാന്തപുരം കോക്കാട് വയങ്കര അസീമിന്റെയും ഫസീജയുടെയും മകന്‍ അന്‍ഷിദ് (10), താനൂര്‍ ഓലപ്പീടിക കാട്ടില്‍പീടിയേക്കല്‍ സിദ്ദീഖ് (35), സിദ്ദീഖിന്റെ മകന്‍ ഫൈസാന്‍ (മൂന്ന്), സിദ്ദീഖിന്റെ മകള്‍ ഫാത്തിമ മിന്‍ഹ (ഒന്ന്), ചെട്ടിപ്പടി സ്വദേശി അദ്നാന്‍ എന്നിവരാണ് താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചത്. ഇതില്‍ 11 പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.