കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് അറിയാന്‍ വൈകിയതാണ് ആശങ്ക പരത്തിയത്. സേന തിരച്ചില്‍ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം.ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ഉടന്‍ പുറത്തുവിടും.കുട്ടിയെ കാണാനില്ലെന്ന് കുടുംബം പറഞ്ഞതോടെയാണ് സമഗ്രമായ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. അടിത്തട്ടില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരെങ്കിലുമുണ്ടാകാമെന്ന സംശയത്തിന് പിന്നാലെയാണ് കേന്ദ്രസേന തിരച്ചിലിനെത്തിയത്