മഅ്ദനിയുടെ കേരള സന്ദർശനം കർണാടക അനുമതി നൽകണം കെസി വേണുഗോപാലിന് ഗണേഷ് കുമാർ കത്തയച്ചു

ഒരു കോടി രൂപ ചിലവാക്കി പോകാൻ കഴിയില്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അന്ന് ബി ജെ പി സർക്കാരായിരുന്നു കർണാടക ഭരണം എന്നാൽ ഇപ്പോൾ കോൺഗ്രസ് സർക്കാർ വന്ന സാഹചര്യത്തിലാണ് കെ.ബി ഗണേഷ് കുമാർ എം എൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്തയച്ചത്.മാനുഷിക പരിഗണന നൽകണമെന്നും അദ്ദേഹത്തിന് വീട്ടിലെത്തി കുടുബത്തെ കാണാനുള്ള അവസരം നൽകണമെന്നുമാണ് കത്തിലെ ഉള്ളടക്കം.ഈ കത്ത് വിവാദമാക്കുന്നതിനും സോഷ്യൽ മീഡിയാ വലിയ ശ്രമത്തിലാണ്. പ്രതികരണങ്ങൾ വന്നു തുടങ്ങി വേണമെന്നും വേണ്ടായെന്നുമുള്ള പ്രതികരണങ്ങൾ വരുന്നത്. ഈ കത്ത് പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയ സാഹചര്യത്തിൽ മഅ്ദനി വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും.പുതിയ സർക്കാർ അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന് അനുകൂല സാഹചര്യം ഉണ്ടാകാനാണ് സാധ്യത.അദ്ദേഹം വലിയ തെറ്റുകൾ ചെയ്തിട്ടുണ്ടാകാം പക്ഷേ എത്രയോ നാളായി വിചാരണ നേരിടുകയാണ്. ഈ അവസരത്തിൽ ഏതൊരു പ്രതിക്കും കിട്ടേണ്ട അവകാശങ്ങൾ നമ്മുടെ ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്. അത് അനുവദിച്ചു കൊടുക്കണം. ഇതിൽ മതവും ജാതിയും മറ്റ് സമവാക്യങ്ങളും കാണരുത്. മാനുഷിക പരിഗണന നൽകണമെന്ന ആവശ്യം ന്യായമാണോ

Comments (0)
Add Comment