ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫര്‍ഹാന്‍ ബിന്‍ ലിയഖ്വാദുമായി കീര്‍ത്തി സുരേഷ് ഏറെനാളായി പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ഞ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന കീര്‍ത്തിയുടെയും ഫര്‍ഹാന്റെയും ചിത്രമാണ് വൈറലാവുന്നത്. കീര്‍ത്തിയുടെ ദുബായ് വെക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. ഫര്‍ഹാന്‍ പങ്കുവച്ച ചിത്രം കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാമന്നന്‍ ആണ് റിലീസിനൊരുങ്ങുന്ന കീര്‍ത്തിയുടെ ചിത്രം. ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. .വാര്‍ത്ത കീര്‍ത്തിയും കുടുംബവും നിഷേധിച്ചിരുന്നു, കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി എന്നും, ഇപ്പോള്‍ തന്നെ ഒരു മൂന്ന് – നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി പ്രതികരിച്ചിരുന്നത്. കീര്‍ത്തിയുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പറഞ്ഞിരുന്നു.