രമേഷ്ബിജു ചാക്കയുടെ പുസ്തകം ‘ഇന്ദ്രനീലം’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

തിരുവനന്തപുരം : മലയാള സിനിമ, സീരിയൽ രംഗത്തെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ജീവിതാനുഭവങ്ങൾ കോർത്തിണക്കി രമേഷ്ബിജു ചാക്ക രചിച്ച ‘ ഇന്ദ്രനീലം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. മാളവിക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ വാർഷികാഘോഷ വേദിയിൽ വെച്ച് പിന്നണി ഗായകൻ
ജി. ശ്രീറാം പിന്നണി ഗായിക സിന്ധു പ്രതാപിന് നൽകിയായിരുന്നു പ്രകാശനം. ഗോപൻ ശാസ്‌തമംഗലം, മഹേഷ്‌ ശിവാനന്ദൻ, അനീഷ്‌ ഭാസ്കർ, പ്രദീപ്‌ എസ്. പി, രമേഷ്ബിജു ചാക്ക തുടങ്ങിയവർ പങ്കെടുത്തു.

റഹിം പനവൂർ
ഫോൺ : 9946584007

Comments (0)
Add Comment