ചേരുവകൾ
റവ – 1 കപ്പ്
വെള്ളം – 1 കപ്പ്
ശർക്കര – 1 കപ്പ്
ഏലക്ക പൊടി – 1 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
- ശർക്കര വെള്ളം ഒഴിച്ച് നന്നായിട്ട് ഉരുക്കി എടുത്തു ശർക്കര പാനി ഉണ്ടാക്കുക.
- ആ ശർക്കര പാനിയിലെക്കു റവ ചേർത്ത് ഇളക്കുക . എന്നിട്ട് മൂടി വച്ച് വേവിക്കുക.
- റവ ഒക്കെ വെന്ത് ശർക്കര പാനി ഒക്കെ വറ്റി വരുമ്പോൾ ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും നെയ്യും ചേർത്ത് ഇളക്കി തീ കെടുത്തി തണുക്കാൻ മാറ്റി വക്കുക.
- തണുത്തതിനു ശേഷം കൈ കൊണ്ട് നന്നായിട്ട് കുഴക്കുക . എന്നിട്ട് ഓരോ ഉരുളകൾ ആക്കി എടുത്തു വട്ടത്തിൽ ആക്കി എടുക്കുക.
- നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു മീഡിയം തീയിൽ വറുത്തു എടുക്കുക.