സിദ്ധരാമയ്യ മുമ്ബോട്ടുവെച്ച ഊഴം വെച്ചുള്ള മുഖ്യമന്ത്രി പദം സംബന്ധിച്ച വ്യവസ്ഥയിലും നിലപാട് കടുപ്പിച്ചതോടെ കര്‍ണാടകയില്‍ ആരു മുഖ്യമന്ത്രിയാകുമെന്ന തീരുമാനം നീളുമെന്ന് ഉറപ്പായി

ഊഴം വെച്ചാണ് മുഖ്യമന്ത്രിപദം നല്‍കുന്നതെങ്കില്‍ ആദ്യ രണ്ടു വര്‍ഷം തനിക്ക് നല്‍കണമെന്ന വ്യവസ്ഥ ശിവകുമാര്‍ ഹൈക്കമാന്റിനെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.ഡികെ നിലപാട് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും നീളുമെന്ന് ഉറപ്പായി. ആദ്യത്തെ രണ്ട് വര്‍ഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോര്‍മുല. ഇതിനൊപ്പം ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി പ്രശ്നം പരിഹരിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ അതിനെ വെട്ടിക്കൊണ്ടാണ് ശിവകുമാര്‍ തന്റെ തീരുമാനം അറിയിച്ചത്.അതേസമയം ശിവകുമാര്‍ ലക്ഷ്യമിട്ട സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഈ ആഴ്ച നടക്കില്ലെന്ന് ഉറപ്പായി. ഷിംലയില്‍ ആയിരിക്കുന്ന സോണിയ അവിടെ നിന്നും ഈ മാസം 20 നേ ഡല്‍ഹിയില്‍ തിരിച്ചെത്തു. സോണിയാ ഗാന്ധിയെ നേരില്‍ കാണുന്നതോടെ ശിവകുമാര്‍ നിലപാടില്‍ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കള്‍ കരുതിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണ്ണാടക നിരീക്ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പരിധിയില്‍ നില്‍ക്കുന്നു എന്നതാണ് ശിവകുമാറിന് തിരിച്ചടിയായി മാറുന്നത്.പിന്നില്‍ നിന്ന് കുത്താനില്ലെന്നും പാര്‍ട്ടി തനിക്ക് അമ്മയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കില്‍ പാര്‍ട്ടി അധിക ചുമതലകള്‍ നല്‍കും. ഒന്നിലും ആശങ്കയില്ല. തന്റെ ബിപി ഇപ്പോള്‍ നോര്‍മല്‍ ആണെന്നും ആദ്ദേഹം പറഞ്ഞു

Comments (0)
Add Comment