സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകരുത്

ബഹുമാനപ്പെട്ട ഡോ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
14, തുഗ്ലക് റോഡ്, ന്യൂഡൽഹി,

ശ്രീ കിരൺ റിജിജു
ബഹുമാനപ്പെട്ട കേന്ദ്ര നിയമ-നീതി മന്ത്രി.
വിലാസം: നാലാം നില, ‘എ’ വിംഗ്, ശാസ്ത്രി ഭവൻ

സർ,
സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകാൻ സുപ്രീംകോടതിയിൽ നിലവിലുള്ള പെറ്റീഷൻ തള്ളിക്കളയണമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ കേന്ദ്ര നിയമ വകുപ്പിനോട് അഭ്യർത്ഥിക്കുന്നു.

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽക്കുന്നത് അതിഭീകരമായ ധാർമിക ദുരന്തങ്ങൾക്കിട വരുത്തും. കുടുംബം എന്ന സംവിധാനത്തെ തന്നെ അത് ചോദ്യം ചെയ്യും. അധാർമികതയിലേക്ക് സമൂഹം എളുപ്പത്തിൽ കൂപ്പുകുത്തും. ലൈംഗിക അരാജകത്വം വ്യാപകമാകും. ഭർത്താക്കന്മാരുടെ പരസ്പരികതയും ഊഷ്മളതയും മക്കളുടെ മൂല്യാധിഷ്ഠിത ജീവിതവും ഉറപ്പുവരുത്തുന്നതാകണം വൈവാഹികബന്ധം. ഇത്തരം കുടുംബങ്ങളിൽ നിന്നേ ധാർമികതയിലും മൂല്യങ്ങളിലും അടിയുറച്ച തലമുറ പിറവിയെടുക്കൂ. എല്ലാ ദൈവിക ദർശനങ്ങളും വേദങ്ങളും സ്വവർഗ വിഭാഗ വിവാഹത്തെ തള്ളിക്കളയുന്നു.

മുസ്ലിം ജമാഅത്ത് കൗൺസിൽ കേന്ദ്ര ഗവൺമെന്റിനെയും ഓർമ്മപ്പെടുത്തുന്നു.

അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ മുസ്ലിം ജമാഅത്ത് കൗൺസിലിന് വേണ്ടി (ജനറൽ സെക്രട്ടറി) എം.എച്ച്. സുധീർ
poozhanadusudheer@gmail.com
ലീഗ് മൻസിൽ പൂഴനാട് പൂഴനാട് പി.ഒ.695125 തിരുവനന്തപുരം കേരളം

Comments (0)
Add Comment