സ്‌കൂളില്‍ പ്രത്യേകതരം സ്‌പ്രേ പ്രയോഗിച്ച്‌ പ്രശ്‌നമുണ്ടാക്കി വിദ്യാര്‍ത്ഥി

അധോവായുവിന്റെ കടുത്ത ഗന്ധമുള്ള ഒരിനം സ്‌പ്രേയാണ് കുട്ടി സ്‌കൂളില്‍ പ്രയോഗിച്ചത്.അമേരിക്കയിലെ ടെക്‌സാസിലെ കാനീ ക്രീക്കിലാണ് സംഭവം. സ്ഥലത്തെ അഗ്നിരക്ഷാസേനയുടെ സമൂഹമാദ്ധ്യമ പോസ്‌റ്റിലാണ് സംഭവത്തെക്കുറിച്ച്‌ പരാമര്‍ശമുള്ളത്.ദുര്‍ഗന്ധം കാരണം തലവേദനയും ഛര്‍ദ്ദി ലക്ഷണങ്ങളുമായി ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനീ ക്രീക്ക് ഹൈസ്‌കൂളില്‍ നിന്നും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി അഗ്നിരക്ഷാ സേനയ്‌ക്ക് പരാതി ലഭിച്ചു. ബുധനാഴ്‌ചയായിരുന്നു ഇത്. ഗ്യാസ് ചോ‌ര്‍ച്ച കണ്ടെത്തുന്ന ഉപകരണവുമായി സേനാംഗങ്ങള്‍ ഉടന്‍ സ്‌കൂളിലെത്തി പരിശോധിച്ചു. എന്നാല്‍ വാതക ചോര്‍ച്ചയോ തീയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഇവര്‍ മടങ്ങി. സ്‌കൂളില്‍ ക്ളാസ് പുനരാരംഭിക്കുകയും ചെയ്‌തു.എന്നാല്‍ ഗന്ധം രൂക്ഷമായതോടെ ആറോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. എട്ടുപേര്‍ക്കാകട്ടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് ഒരാഴ്‌ചത്തേയ്‌ക്ക് ക്ളാസുകള്‍ നി‌ര്‍ത്തിവച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സ്‌കൂളും പരിസരവും ശുദ്ധിയാക്കി.വെള്ളിയാഴ്‌ചയോടെ ഒരു കുട്ടി താനാണ് അധോവായുവിന്റെ രൂക്ഷ ദുര്‍ഗന്ധമുള്ള സ്‌പ്രേ കൊണ്ടുവന്നതെന്ന് സമ്മതിച്ചു. എന്നാല്‍ കുട്ടിയ്‌ക്ക് വേറെയും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

Comments (0)
Add Comment