അജി കുര്യാക്കോസ് കെ.ബി.എഫ് പ്രസിഡണ്ട്

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) പ്രസിഡണ്ടായി അജി കുര്യാക്കോസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം സ്റ്റെയിന്‍ബര്‍ഗര്‍ ഹോട്ടലില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയാണ് 2023-24 വര്‍ഷത്തേക്കുള്ള പ്രസിഡണ്ടായി അജി കുര്യാക്കോസിനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറില്‍ ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന അജി കുര്യാക്കോസ് കോട്ടയം സ്വദേശിയാണ്. മാജിക് ടൂര്‍സിന്റെ മാനേജിംഗ് ഡയറക്ടറായ അദ്ദേഹം കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്യുന്നതിലും മറ്റു യാത്രാസൗകര്യങ്ങളൊരുക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ച പ്രൊഫഷണലാണ്.

അസ് ലം മുഹമ്മദ്, കെ.എം.എസ്. ഹമീദ്, ഹംസ സഫര്‍, ജയപ്രസാദ് ജെ.പി, കിമി അലക്‌സാണ്ടര്‍, മന്‍സൂര്‍ മൊയ്തീന്‍ , മുഹമ്മദ് ഫര്‍സാദ് അക്കര, നൂറുല്‍ ഹഖ്, ശബീര്‍ മുഹമ്മദ്, സോണി അബ്രഹാം എന്നിവരാണ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍

ഫോട്ടോ. കെ.ബി.എഫിന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അജി കുര്യാക്കോസിന് കെ.ബി.എഫ് സ്ഥാപക പ്രസിഡണ്ട് അബ്ദുല്ല തെരുവത്ത് ബൊക്കെ സമ്മാനിക്കുന്നു

Comments (0)
Add Comment